Showcause notice | എല്‍ഡിഎഫ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ചില്‍ പങ്കെടുത്ത സെക്രടേറിയറ്റിലെ 7 സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോടിസ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ചില്‍ പങ്കെടുത്ത സെക്രടേറിയറ്റിലെ ഏഴു സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രടറി കാരണം കാണിക്കല്‍ നോടിസ് നല്‍കി.

ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് നോടിസില്‍ നിര്‍ദേശിച്ചിരിക്കുന്നത്. സെക്രടേറിയറ്റിലെ ഇടതുപക്ഷ സംഘടനയുടെ നേതാക്കളാണ് മാര്‍ചില്‍ പങ്കെടുത്തത്. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി രാഷ്ട്രീയ മാര്‍ചില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
Aster_MIMS

Showcause notice | എല്‍ഡിഎഫ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ചില്‍ പങ്കെടുത്ത സെക്രടേറിയറ്റിലെ 7 സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോടിസ്

ഗവര്‍ണര്‍ക്കെതിരെ ഇക്കഴിഞ്ഞ നവംബര്‍ 15നാണ് എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച് സംഘടിപ്പിച്ചത്. സിപിഎം ജെനറല്‍ സെക്രടറി സീതാറാം യെചൂരി ഉദ്ഘാടനം ചെയ്ത മാര്‍ചില്‍ ഒരു ലക്ഷംപേര്‍ പങ്കെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. മാര്‍ചില്‍ സര്‍കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ആരോപണം ഉന്നയിച്ചത്.

പിന്നാലെ, ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ഉദ്യോഗസ്ഥരുടെ പേരും മാര്‍ചില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും കൈമാറി. തുടര്‍ന്നാണ് പരാതി ഗവര്‍ണര്‍ ചീഫ് സെക്രടറിക്ക് കൈമാറിയത്.

Keywords: Showcause notice for 7 Government officials for participating in Rajbhavan March, Thiruvananthapuram, News, Politics, Protesters, LDF, Notice, BJP, Complaint, Governor, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia