പ്രതികളെ കയ്യാമം വെച്ചതിന് പോലീസിനോട് വിശദീകരണം തേടി എ ആര് ക്യാമ്പ് കമാന്‍ഡന്റ്
May 31, 2017, 22:15 IST
കൊച്ചി: (www.kvartha.com 31/05/2017) കതിരൂര്‍ മനോജ് വധക്കേസ് വിചാരണയ്ക്കായി വ്യാഴാഴ്ച എറണാകുളം സി ബി ഐ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതികളെ കയ്യാമം വെച്ചതിനു പോലീസുകാര്‍ക്കെതിരെ നടപടി. എറണാകുളം എ ആര് ക്യാമ്പിലെ 15 പോലീസുകാര്‍ക്കും ഇവരെ ഡ്യൂട്ടിയില്‍ നിയമിച്ച ഗ്രേഡ് എസ് ഐയ്ക്കുമെതിരെയാണ് നടപടി. കൂടാതെ പ്രതികളെ കയ്യാമം വെച്ചത്തിനുള്ള വിശദീകരണവും എ ആര് ക്യാമ്പ് കമാന്‍ഡന്റ് തേടി.
പ്രതികളെ തിരിച്ച് ജയിലിലേയ്ക്ക് കൊണ്ടുവരുമ്പോള്‍ കയ്യാമം വയ്ക്കരുതെന്ന് പോലീസുകാര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നതിനാല്‍ കയ്യാമം അഴിച്ചുമാറ്റിയാണ് യാത്ര തുടര്‍ന്നത്. കയ്യാമം വെച്ചതിനെതിരെ പ്രതികള്‍ എറണാകുളം സബ്ജയില്‍ സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. മനുഷ്യാവകാശ ലംഘനം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരുന്നെന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസുകാര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നു. ആര് എസ് എസ് നേതാവ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി വിക്രമന് ഉള്‍പെടെ 16 പേരാണ് റിമാന്‍ഡിലുള്ളത്. ഗൂഢാലോചനാക്കേസില്‍ പ്രതിയായ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് അടക്കം ഒന്‍പത് പ്രതികള്‍ ജാമ്യത്തിലാണ്.
Summary: Kathiroor Manoj murder case: Police to probe into the charges The action will be taken against the 15 policemen of Ernakulam AR camp and the grade SI appointed on duty.
Keywords: Kerala, Police, Murder case, CPM, Kannur, Kochi, RSS, Prison, Politics, News
Keywords: Kerala, Police, Murder case, CPM, Kannur, Kochi, RSS, Prison, Politics, News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.