മകൾക്കൊപ്പം കശ്മീരിലേക്ക് ബുള്ളറ്റിൽ യാത്ര; തിരിച്ചെത്തിയപ്പോൾ അധ്യാപികയായ അമ്മയ്ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ കാരണം കാണിക്കൽ നോടീസ്
Aug 10, 2021, 11:51 IST
പയ്യന്നൂർ: (www.kvartha.com 10.08.2021) മകൾക്കൊപ്പം കശ്മീരിലേക്ക് ബുള്ളറ്റില്‍ യാത്ര തിരിച്ച അധ്യാപികയായ അമ്മയ്ക്ക് തിരിച്ചെത്തിയപ്പോൾ വിദ്യാഭ്യാസ വകുപ്പിന്റെ കാരണം കാണിക്കല്‍ നോടീസ്. സെര്‍വീസ് റൂള്‍ ചട്ട ലംഘനത്തിനാണ് നോടീസ് അയച്ചത്.
കാനായി നോര്‍ത് യു പി സ്കൂള്‍ അധ്യാപിക കെ അനീഷയ്ക്ക് പയ്യന്നൂര്‍ എഇഒയാണ് കാരണം കാണിക്കല്‍ നോടീസ് നൽകിയിരിക്കുന്നത്. പ്രധാനാധ്യാപിക വഴി നോടീസ് കൈമാറും. സെർവീസ് നിയമം അനുസരിച്ച് സംസ്ഥാനം വിട്ടുപോകുന്നതിന് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അനുവാദം വാങ്ങേണ്ടതുണ്ട്.
ഈ അനുമതി അനീഷ വാങ്ങിയിട്ടില്ലെന്നും അതുകൊണ്ട് യാത്ര കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്നും കാരണം കാണിക്കല്‍ നോടീസിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബോധ്യപ്പെടുത്താനുണ്ടെങ്കിൽ രണ്ട് ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വിവാഹ വാർഷികത്തിന് ഭർത്താവ് മധുസൂദനൻ നല്‍കിയ ബുള്ളറ്റില്‍ യാത്ര തിരിച്ച അനീഷയും മകള്‍ മധുരിമയും വാര്‍ത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഹയർ സെകൻഡറി സ്കൂൾ ജില്ലാ കോഓർഡിനേറ്റർ ടി വി വിനോദാണ് ജൂലൈ മാസം യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.
യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അധ്യാപിക ഇപ്പോള്‍ ക്വാറന്‍റീനില്‍ കഴിയുകയാണ്. എന്നാല്‍ നടപടിക്രമത്തിന്‍റെ ഭാഗം മാത്രമാണ് കാരണം കാണിക്കല്‍ നോടീസെന്നാണ് വകുപ്പുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.
Keywords: News, Payyannur, Kannur, Kerala, State, Government, Teacher, Kashmir, Show cause notice for teacher who travelled to Kashmir with her daughter.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.