മുഖ്യമന്ത്രിയുടെ വിരട്ടല്‍ തങ്ങളോടു വേണ്ട, കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് കാര്യമാക്കുന്നില്ല; എന്തുവന്നാലും കടകള്‍ തുറക്കുമെന്ന് നസറുദ്ദിന്‍
Jul 16, 2021, 12:51 IST
തിരുവനന്തപുരം: (www.kvartha.com 16.07.2021) കടകള്‍ ശനിയാഴ്ച മുതല്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍. മുഖ്യമന്ത്രിയുടെ വിരട്ടല്‍ തങ്ങളോടു വേണ്ടെന്നും കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് കാര്യമാക്കുന്നില്ലെന്നും നസറുദ്ദീന്‍ പറഞ്ഞു.
ആറു മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിട്ടുള്ള ആളാണ് താന്‍. പല മുഖ്യമന്ത്രിമാരും മുമ്പു വിരട്ടാന്‍ നോക്കിയിട്ടുണ്ടെന്നും നസറുദ്ദീന്‍ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയ്ക്കാണ് മുഖ്യമന്ത്രിയും വ്യപാരികളുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ ഭാഷ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും തങ്ങളോടു വിരട്ടല്‍ വേണ്ടെന്നുമാണ് നസറുദ്ദീന്‍ വ്യക്തമാക്കിയത്. ശനിയും ഞായറും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍ ആണ്. എന്നാല്‍ അത് കാര്യമാക്കാതെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നാണ് നസറുദ്ദീന്‍ പറയുന്നത്. എല്ലാ ദിവസവും കടകള്‍ തുറക്കാനുള്ള അനുമതി വെള്ളിയാഴ്ച മുതല്‍ നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അല്ലാതെയുള്ള ഒരു നിയന്ത്രണവും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സര്‍കാര്‍ വിട്ടുവീഴ്ചയ്ക്കു തയാറായില്ലെങ്കില്‍ കടുത്ത പ്രക്ഷോഭത്തിലേക്കു നീങ്ങാനാണു വ്യാപാരികളുടെ തീരുമാനം.
വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടക്കാനിരിക്കെയാണ് നസറുദ്ദീന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. വ്യാപാരികള്‍ ആവശ്യപ്പെട്ട പ്രകാരം മുഖ്യമന്ത്രി രാവിലെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുമായുള്ള യോഗത്തിലും സി പി എം സംസ്ഥാന സെക്രടേറിയേറ്റിലും മുഖ്യമന്ത്രിക്ക് പങ്കെടുക്കേണ്ടത് കൊണ്ട് സമയം മാറ്റുകയായിരുന്നു.
പ്രദേശികമായി ടി പി ആര്‍ നോക്കി നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നും ആഴ്ചയില്‍ അഞ്ച് ദിവസം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. എന്നാല്‍ കേരളത്തില്‍ ടി പി ആര്‍ പത്ത് ശതമാനത്തിന് താഴേക്ക് വരാത്തതിനാല്‍ ഇക്കാര്യത്തില്‍ വെള്ളിയാഴ്ച തീരുമാനം ഉണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല.
കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഏര്‍പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വ്യാപാരികളും സര്‍കാരും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരികള്‍ നിലപാടെടുത്തതോടെ സര്‍കാരും ശക്തമായി പ്രതികരിക്കുമെന്ന നിലവന്നു. ഇതിനു പിന്നാലെയാണ് പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ചര്‍ച്ച നടക്കാനിരിക്കുന്നത്.
Keywords: Shops should be open in weekend T Nasruddin, Thiruvananthapuram, News, Politics, Trending, Lockdown, Meeting, Chief Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.