സംസ്ഥാനത്ത് കോവിഡ് അതിവേഗ വ്യാപനത്തിന് സാധ്യതയുണ്ടെന്നും നിയന്ത്രണങ്ങള്‍ കൂടിയേ തീരുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍; പ്രധാന ഇളവുകള്‍ അറിയാം!

 


തിരുവനന്തപുരം: (www.kvartha.com 17.07.2021) സംസ്ഥാനത്ത് കോവിഡ് അതിവേഗ വ്യാപനത്തിനു സാധ്യതയുണ്ടെന്നും നിയന്ത്രണങ്ങള്‍ കൂടിയേ തീരുവെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രിപിള്‍ ലോക്ഡൗണ്‍ ഉള്ള സ്ഥലങ്ങളില്‍ തിങ്കളാഴ്ച കടകള്‍ തുറക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് അതിവേഗ വ്യാപനത്തിന് സാധ്യതയുണ്ടെന്നും നിയന്ത്രണങ്ങള്‍ കൂടിയേ തീരുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍; പ്രധാന ഇളവുകള്‍ അറിയാം!

ടിപിആര്‍ 15ന് മുകളിലുള്ള ഡി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളില്‍ നേരത്തെ കടകള്‍ തുറക്കുന്നതിന് അനുമതിയില്ല എന്ന നിലയാണ് സ്വീകരിച്ചിരുന്നത്. പക്ഷേ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കട തുറക്കാന്‍ ഈ പ്രദേശങ്ങളില്‍ അനുമതി നല്‍കി.

എ, ബി വിഭാഗത്തിലുള്ള സ്ഥലങ്ങളില്‍ ഇലക്ട്രോണിക് ഷോപുകളും റിപയര്‍ ഷോപുകളും തുറന്നു പ്രവര്‍ത്തിക്കാം. വാക്‌സിന്‍ വിതരണത്തില്‍ കേരളം മുന്‍പന്തിയിലെന്നും അദ്ദേഹം പറഞ്ഞു. 60- 70 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ 23 മാസമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബാര്‍ബര്‍ ഷോപുകളും ബ്യൂടി പാര്‍ലറുകളും പ്രവര്‍ത്തിക്കും. ജീവനക്കാര്‍ ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിരിക്കണം. ആരാധനാലയങ്ങളില്‍ വിശേഷ ദിവസങ്ങളില്‍ 40 പേര്‍ക്ക് പങ്കെടുക്കാം. എന്നാല്‍ ഇതില്‍ പങ്കെടുക്കുന്നവരെല്ലാം ഒരു ഡോസ് എങ്കിലും വാക്‌സിന്‍ എടുത്തിരിക്കണം.

സീരിയല്‍ ഷൂടിങ്ങിന് അനുമതി നല്‍കിയതിന് സമാനമായി എ,ബി പ്രദേശങ്ങളില്‍ സിനിമാ ഷൂടിങ്ങിനും അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  Shops can be opened on Monday in places with triple lockdowns, Thiruvananthapuram, News, Press meet, Chief Minister, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia