ലാലിനു പിറകെ ശോഭനയും പണം തിരിച്ചു നല്‍കാനുള്ള തയ്യാറെടുപ്പില്‍; പ്രതിഫലമായി വാങ്ങിയത് 25 ലക്ഷം
Feb 5, 2015, 11:08 IST
തിരുവനന്തപുരം: (www.kvartha.com 05/02/2015) 35 ാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ലാലിസം വിവാദമായതോടെ മറ്റ് പരിപാടികളിലേക്കും മാധ്യമ ശ്രദ്ധ തിരിഞ്ഞിരിക്കയാണ്. വന്‍ പ്രതിഫലം വാങ്ങിയാണ് ലാല്‍ അന്ന് പരിപാടി അവതരിപ്പിച്ചത്. എന്നാല്‍ പരിപാടി വിവാദമായതോടെ ലാല്‍ പണം തിരിച്ചുനല്‍കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ നടി ശോഭനയും പരിപാടിക്കായി താന്‍ വാങ്ങിയ പണം തിരിച്ചുനല്‍കാനുള്ള തയ്യാറെടുപ്പിലാണെന്നുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങിനോടനുബന്ധിച്ച് ശോഭനയുടെ നൃത്തശില്‍പം നടക്കുന്നുണ്ട്. ഇതിനായി 25 ലക്ഷം രൂപയാണ് ശോഭനയ്ക്ക് സര്‍ക്കാര്‍ പ്രതിഫലമായി നല്‍കുന്നത്. സാധാരണഗതിയില്‍ അഞ്ച് ലക്ഷമായിരുന്നു ഇത്തരം പരിപാടികള്‍ക്ക് ശോഭന വാങ്ങിയിരുന്നത്. പരിപാടിക്കു വേണ്ടി ശോഭന അഡ്വാന്‍സും കൈപറ്റിയിരുന്നുവെന്നും റിപോര്‍ട്ടുണ്ട്.
ഇന്ത്യയിലെ നദികളെയും സംസ്‌കാരത്തെയും കോര്‍ത്തിണക്കുന്ന നൃത്തശില്പമാണ് ശോഭന അവതരിപ്പിക്കുന്നത്. എന്നാല്‍ പരിപാടിക്ക് 25 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന കാര്യം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ മുറുമുറുപ്പ് ഉയര്‍ന്നിരിക്കയാണ്. ലാലിസത്തിനു പിന്നാലെ സോഷ്യല്‍ മീഡിയ തനിക്കെതിരെ തിരിയുന്നുണ്ടെന്ന് അറിഞ്ഞതോടെ ശോഭന അഡ്വാന്‍സ് തുക തിരിച്ചുകൊടുത്ത് പരിപാടിയില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറെടുക്കയാണെന്നാണ് വിവരം.
മാത്രമല്ല അഴിമതി അന്വേഷണം വരുമെന്ന് ഉറപ്പായതോടെ പ്രതിഫലക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടി വരുമെന്നതും ശോഭനയെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ദേശീയ ഗെയിംസിന്റെ കോഴിക്കോട് ഉദ്ഘാടന പരിപാടിക്ക് കലാകാരന്മാരെ അണിനിരത്താന്‍ ഇരുപതിനായിരം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.
എന്നാല്‍ ശോഭനയ്ക്ക് 25 ലക്ഷം രൂപ അനുവദിച്ചത് വിവാദമാകുമെന്ന കാര്യത്തില്‍ സംശയമില്ല. വന്‍ തുക കമ്മീഷന്‍ പറ്റിയാണ് പ്രതിഫലം ഉയര്‍ത്തിയതെന്ന ആരോപണം ഉയര്‍ന്നതോടെ ദേശീയ ഗെയിംസ് സംഘാടക സമിതിയില്‍ നിന്നും സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ രാജിവെക്കാനിടയുണ്ടെന്നും റിപോര്‍ട്ടുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ബൈക്കു കുളത്തിലേക്കു മറിഞ്ഞു വീണു യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു
Keywords: Shobhana paid Rs 25 lakhs for National Games, Mohanlal, Corruption, Media, Social Network, Controversy, Dance, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.