Shobha Surendran | വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയണമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ പണം നല്‍കാമെന്നും പറഞ്ഞ് ഒരാള്‍ ഏജന്റിനെ വിട്ടിരുന്നു; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പി ശോഭ സുരേന്ദ്രന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (KVARTHA) ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ ദേശീയ നേതൃത്വത്തിനു പരാതി നല്‍കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. ആലപ്പുഴയില്‍ എന്‍ഡിഎയുടെ മുന്നേറ്റം തടയാന്‍ കരിമണല്‍ കംപനി ഉടമ നേതൃത്വം നല്‍കുന്ന മറ്റൊരു വിഭാഗവും ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.

താനും പ്രവര്‍ത്തകരും മുണ്ട് മുറുക്കിയുടുത്താണു പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ അവര്‍ ആലപ്പുഴയില്‍ ത്രികോണ മത്സരം എന്ന നിലയെത്തിയപ്പോഴാണു തനിക്കെതിരെയുള്ള പ്രചാരണം നടക്കുന്നതെന്നും ആരോപിച്ചു. 

Shobha Surendran | വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയണമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ പണം നല്‍കാമെന്നും പറഞ്ഞ് ഒരാള്‍ ഏജന്റിനെ വിട്ടിരുന്നു; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പി ശോഭ സുരേന്ദ്രന്‍

എസ് എന്‍ ഡി പി യോഗം ജെനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയണമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ പണം നല്‍കാമെന്നും പറഞ്ഞ് ഒരാള്‍ ഏജന്റിനെ വിട്ടിരുന്നുവെന്നും ഇയാളുടെ വിവരം ഉടന്‍ വെളിപ്പെടുത്തുമെന്നും ശോഭ പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുമ്പോള്‍ ഇടയ്ക്കു വികാരഭരിതയായി സ്ഥാനാര്‍ഥി വിതുമ്പുകയും ചെയ്തു.

Keywords: Shobha Surendran denied rumors that she filed complaint against BJP district leadership to national, Alappuzha, News, Shobha Surendran, Politics, NDA, Candidate, Allegation, Media, SNDP, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia