പാലക്കാട്: (www.kvartha.com 30.05.2016) ബി.ജെ.പി നേതൃ യോഗത്തില്‍ പാലക്കാട്ടെ സ്ഥാനാര്‍ഥിയായിരുന്ന ശോഭ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശം. മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ച തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായി നേതാക്കള്‍ ആരോപിച്ചു.
ശോഭ സുരേന്ദ്രന്‍ ജില്ലാ ഭാരവാഹികളെയും പ്രവര്‍ത്തകരെയും മുഖവിലക്കെടുത്തില്ല. ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റമായിരുന്നു. സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാറായിരുന്നു സ്ഥാനാര്‍ഥിയെങ്കില്‍ മണ്ഡലത്തില്‍ വിജയസാധ്യത കൂടുമായിരുന്നു.
ശോഭയുടെ വീട് കയറിയുള്ള പ്രചാരണവും ജനസമ്പര്‍ക്ക പരിപാടിയും ഫലപ്രദമായിരുന്നില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി ജില്ലാ സമിതിയിലാണ് രൂക്ഷ വിമര്‍ശവുമായി നേതാക്കള്‍ രംഗത്തെത്തിയത്.
കൃഷ്ണകുമാറിനെതിരെ ശോഭ അമിത് ഷാക്ക് പരാതി നല്‍കിയത് മാധ്യമങ്ങളില്‍ വരാനിടയായതിനെ കുറിച്ച് അന്വേഷിക്കുമെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

Keywords: palakkad, Kerala, BJP, NDA, Assembly Election, Kummanam Rajasekharan, Shobha Suredran, C Krishnakumar, Malambuza, Media, AmithSha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.