ബി ജെ പിയില്‍ പൊട്ടിത്തെറി; തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് ശോഭാസുരേന്ദ്രന്‍
May 23, 2016, 09:20 IST
ADVERTISEMENT
പാലക്കാട്: (www.kvartha.com 23.05.2016) നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് ബി ജെ പിയിലും പൊട്ടിത്തെറി. ബി ജെ പി സംസ്ഥാന സെക്രട്ടറി സി കൃഷ്ണ കുമാര്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പാലക്കാട് മണ്ഡലം സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ പരാതി നല്‍കി. തോല്‍വി സംബന്ധിച്ച് ശോഭാ സുരേന്ദ്രന്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാക്ക് കത്തയച്ചു.
പാലക്കാട്ടെ ഒരു വ്യവസായിയുമായി ചേര്‍ന്ന് തന്നെ തോല്‍പ്പിക്കാന്‍ കൃഷ്ണകുമാര്‍ ശ്രമിച്ചെന്നാണ് ആരോപണം. തെരഞ്ഞെടുപ്പില്‍ പാലക്കാട് രണ്ടാം സ്ഥാനത്തായി പോയതിന് തൊട്ടു പിന്നാലെയാണ് ആരോപണവുമായി ശോഭാ സുരേന്ദ്രന്‍ രംഗത്ത് എത്തിയത്. പാലക്കാട് തന്നെ ബോധപൂര്‍വം തോല്‍പ്പിച്ചതാണെന്നാണ് ശോഭാ സുരേന്ദ്രന്‍ ആരോപിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ പാലക്കാട് സി കൃഷ്ണകുമാറിന്റെ പേരാണ് ഉയര്‍ന്നു വന്നതെങ്കിലും സി കൃഷ്ണകുമാറിനെ ഒഴിവാക്കി ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുകയായിരുന്നു.
ഇതേതുടര്‍ന്ന് പാലക്കാട്ടെ ബി ജെ പിയില്‍ കലഹങ്ങള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് ഒത്തുതീര്‍പ്പെന്ന പോലെ മലമ്പുഴയില്‍ സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ഥിയായത്. നേരത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനത്തിലും ശോഭാ സുരേന്ദ്രനും സി കൃഷ്ണകുമാറുമായുളള ഭിന്നത മറനീക്കി പുറത്തുവന്നിരുന്നു. ശോഭ എത്തും മുന്‍പെ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതില്‍ പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ചാണ് അന്ന് അവര്‍ മടങ്ങിയത്.
മലമ്പുഴയിലെ സ്ഥാനാര്‍ത്ഥിയായ സി കൃഷ്ണകുമാര്‍ മലമ്പുഴയിലെ പ്രചാരണത്തിനായി പാലക്കാട്ടെ പ്രവര്‍ത്തകരെയാണ് ഉപയോഗിച്ചതെന്നും തന്നെ ഒറ്റപ്പെടുത്തുകയും ബോധപൂര്‍വ്വം പരാജയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ശോഭാ സുരേന്ദ്രന്‍ പറയുന്നത്.

Keywords: Palakkad, Kerala, Assembly Election, Election-2016, NDA, BJP, Election, Shobha Suredran, Malambuza.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.