ബി ജെ പിയിലേക്കില്ലെന്ന് ശോഭനാ ജോര്‍ജ്

 


ADVERTISEMENT

കൊച്ചി: (www.kvartha.com 19.05.2016) ശോഭനാ ജോര്‍ജ് ബി ജെ പിയിലേക്ക് പോകുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് അവര്‍ രംഗത്ത്. താന്‍ ബിജെപിയിലേക്കു ചേക്കേറുന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും ചെങ്ങന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ശോഭനാ ജോര്‍ജ് വ്യക്തമാക്കി.

ബിജെപി നേതൃത്വവുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തന്റെ ജീവനു ഭീഷണിയാണെന്നും കോണ്‍ഗ്രസിലേക്കു മടങ്ങുന്നതിനോടു വിരോധമില്ലെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡിഐസിക്കു രൂപം നല്‍കിയ കെ കരുണാകരനോടൊപ്പം പോയിട്ടു മടങ്ങിയെത്തിയവരില്‍ താനൊഴികെ എല്ലാവര്‍ക്കും കോണ്‍ഗ്രസ് സ്ഥാനമാനങ്ങള്‍ നല്‍കി. അങ്ങനെ പത്തു വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിട്ടും അവഗണിക്കപ്പെട്ട സാഹചര്യത്തിലാണു തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും അവര്‍ പറഞ്ഞു.


ബി ജെ പിയിലേക്കില്ലെന്ന് ശോഭനാ ജോര്‍ജ്
Keywords: Kochi, Kerala, BJP, UDF, Congress, Woman, K Karunakaran, News, Press meet, Ernakulam., Shobhana George.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia