ശിവശങ്കര്‍ ഇരുമുന്നണികള്‍ക്കും പ്രിയങ്കരന്‍; പിണറായിയുടെ വിശ്വസ്തനായത് വൈദ്യുതി വകുപ്പ് വഴി, യു.ഡി.എഫ് മലപ്പുറം കളക്ടറാക്കി
Jul 12, 2020, 16:18 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 12.07.2020) കള്ളക്കടത്ത് കേസില്‍ ആരോപണവിധേയനായ ശിവശങ്കര്‍ ഐ.എ.എസ് എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരു പോലെ പ്രിയപ്പെട്ടവനാണെന്ന് ചില ഉദ്യോഗസ്ഥര്‍ പറയുന്നു. കെ.എസ്.ഇ.ബി എം.ഡി ആയിരിക്കെ ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഫയലുകളുടെ കോപ്പിയും മറ്റും പിണറായി വിജയന് കൈമാറിയത് ശിവശങ്കറാണെന്ന് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നു. അന്ന് മുതല്‍ പിണറായിയുടെ വിശ്വസ്തരുടെ പട്ടികയില്‍ ഇദ്ദേഹം ഇടംപിടിച്ചു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പി.കെ കുഞ്ഞാലിക്കുട്ടി റവന്യുമന്ത്രിയായിരുന്ന കെ.എം മാണിയെ കണ്ട് പ്രത്യേകം അഭ്യര്‍ത്ഥിച്ചതിന് ശേഷമാണ് ശിവശങ്കറിനെ മലപ്പുറം കളക്ടറാക്കിയതെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് ഓര്‍ക്കുന്നു. എന്നാല്‍ ശിവശങ്കരന്‍ അഴിമതിക്കാരനല്ലെന്ന് ഇവരെല്ലാം സമ്മതിക്കുന്നു.
വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ശിവശങ്കറിന് പ്രത്യേക കഴിവുണ്ടായിരുന്നു. കണ്‍ഫേഡ് ഐ.എ.സുകാരനായ ഇദ്ദേഹത്തിന് ഐ.എ.എസ് ലഭിക്കാന്‍ ഇരുമുന്നണികളും കൈ അയച്ച് സഹായിച്ചെന്ന് ചില ഉദ്യോഗസ്ഥര്‍ പറയുന്നു. അന്നത്തെ പട്ടികയിലുണ്ടായിരുന്ന രണ്ട് പേരെ തന്ത്രപരമായി ഒഴിവാക്കിയാണ് ശിവശങ്കര്‍ മുന്നിലെത്തിയതെന്നും അക്കാര്യം പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും ഇവര്‍ ആരോപിക്കുന്നു. വിശ്വസ്തനായത് കൊണ്ടാകാം ശിവശങ്കറിന് മുഖ്യമന്ത്രി പൂര്‍ണസ്വാതന്ത്ര്യം നല്‍കിയത്. എന്നാല്‍ അത് ഇദ്ദേഹം ദുരുപയോഗം ചെയ്‌തെന്നാണ് സി.പി.ഐയും ചില സി.പി.എം നേതാക്കളും ആരോപിക്കുന്നത്. തന്റെ ഓഫീസില്‍ ശിവശങ്കര്‍ പല കരാര്‍ നിയമനങ്ങളും നടത്തിയിട്ടുണ്ട്. അതില്‍ പലര്‍ക്കും ചീഫ് സെക്രട്ടറിയേക്കാള്‍ ശമ്പളമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ എം.എല്‍.എ ആരോപിക്കുന്നു. ഉന്നത തസ്ഥികകളില്‍ പി.എസ്.സി വഴി നിയമനം നടത്താത്തതിനെതിരെ ഷാഫി പറമ്പില്‍ എം.എല്‍.എയും രംഗത്തെത്തി.
Keywords: UDF, LDF, Pinarayi Vijayan, PK Kunjalikutty, K.M Mani, IAS, Shivashankar IAS, KSEB, Lavlin, CPM, Shivashankar IAS is close to LDF and UDF

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.