ശിവശങ്കര്‍ ഫ് ളാറ്റിലെത്തിയിരുന്നത് അര്‍ധരാത്രി ഒരുമണിക്ക്; വെളിപ്പെടുത്തലുമായി സുരക്ഷാ ജീവനക്കാരന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 11.07.2020) ഐ ടി സെക്രട്ടറി ശിവശങ്കര്‍ ഫ് ളാറ്റിലെത്തിയിരുന്നത് ദിവസവും അര്‍ധരാത്രി ഒരുമണിയോടെയാണെന്ന വെളിപ്പെടുത്തലുമായി സുരക്ഷാ ജീവനക്കാരന്‍. സെക്രട്ടറിയേറ്റിന് സമീപത്തെ ഹെതര്‍ ടവര്‍ ഫ്‌ളാറ്റില്‍ ആണ് ഇദ്ദേഹം താമസിച്ചിരുന്നത്. അവസാനമായി ഫ് ളാറ്റില്‍ വന്നത് ജൂലായ് ആറാം തീയതി വൈകിട്ട് ഏഴു മണിക്കാണെന്നും സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു.

ഔദ്യോഗിക കാറിലാണ് സ്ഥിരം വരാറുള്ളതെങ്കിലും കാര്‍ അകത്തേക്ക് കയറ്റാറില്ല. കഴിഞ്ഞ ദിവസം കസ്റ്റംസ് സംഘം ഫ്‌ളാറ്റില്‍ പരിശോധനയ്ക്ക് എത്തിയിരുന്നതായും സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി ഇവിടെ ജോലിചെയ്യുന്ന സുരക്ഷാ ജീവനക്കാരന്‍ ഇക്കാലയളവില്‍ ശിവശങ്കറിനൊപ്പം വേറെയാരും ഫ്‌ളാറ്റില്‍ വന്നിട്ടില്ലെന്നും പറഞ്ഞു.

 ശിവശങ്കര്‍ ഫ് ളാറ്റിലെത്തിയിരുന്നത് അര്‍ധരാത്രി ഒരുമണിക്ക്; വെളിപ്പെടുത്തലുമായി സുരക്ഷാ ജീവനക്കാരന്‍

നേരത്തെ സെക്രട്ടേറിയേറ്റിന് സമീപത്തെ ഫ്‌ളാറ്റില്‍വെച്ചാണ് സ്വപ്ന സുരേഷും സരിത്തും സന്ദീപും സ്വര്‍ണക്കടത്ത് ഇടപാടുകള്‍ ചര്‍ച്ച ചെയ്തിരുന്നതെന്നതരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ശിവശങ്കര്‍ താമസിച്ചതും ഇതേ ഫ്‌ളാറ്റിലാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

Keywords:  Shivashankar arrived flat at around 1 am; Security employee with disclosure, Thiruvananthapuram, News, Trending, Smuggling, Gold, Meeting, Secretariat, Flat, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia