Humanity | ചുങ്കത്തെ ഷൈനിയുടെ ആ കടം വീട്ടി; ഓർമ്മകൾക്ക് മുന്നിൽ മനുഷ്യത്വത്തിന്റെ വെളിച്ചം

 
Shiney's Debt Settled: A Light of Humanity Amidst Memories
Shiney's Debt Settled: A Light of Humanity Amidst Memories

Photo: Arranged

● കുടുംബശ്രീയിലെ പാവപ്പെട്ടവർക്ക് ആശ്വാസമായി. 
● ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ മാതൃകയായി. 
● സത്യസന്ധമായ പ്രവർത്തനമാണ് ചാരിറ്റി ഗ്രൂപ്പ് നടത്തുന്നത്. 
● ഒരു കോടിയിലധികം രൂപയുടെ സഹായം നൽകി. 
● ചാരിറ്റി ഗ്രൂപ്പിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഡോണൽ മുവാറ്റുപുഴ

(KVARTHA) ചുങ്കത്ത് ഷൈനിയെന്ന വീട്ടമ്മയും രണ്ട് പെൺകുട്ടികളും ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്തത് വലിയ വാർത്തയായിരുന്നു. ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി നടക്കുകയാണ്. ഷൈനി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഷൈനി ഭർതൃ വീട്ടുകാരെ സഹായിക്കാൻ താനുൾപ്പെടുന്ന ചുങ്കത്തെ പുലരി കുടുംബശ്രീയിൽ നിന്ന് വലിയൊരു തുക കടമായി എടുത്തിരുന്നു. ഭർതൃവീട്ടുകാരുടെ സഹായം ഇല്ലാതെ തന്നെ ഷൈനി കുറേശേ തുക അടയ്ക്കുകയും ചെയ്തിരുന്നു. 

ഷൈനി മരണപ്പെടുമ്പോൾ 95,225 രൂപ  ബാലൻസ് കുടുംബശ്രീയ്ക്ക് കൊടുക്കാൻ ഉണ്ടായിരുന്നു. ഈ തുകയുടെ ഉത്തരവാദിത്തം ഭർതൃ വീട്ടുകാർ ഏറ്റെടുക്കാൻ തയാറാകാതെ വന്നപ്പോൾ  ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഇതിന് വേണ്ടി രംഗത്ത് ഇറങ്ങുകയായിരുന്നു. അവർ ഷൈനിയുടെ ബാലൻസ് കടം പിരിച്ചെടുത്ത് കുടുംബശ്രീയ്ക്ക് നൽകുകയായിരുന്നു. അതുമായി ബന്ധപ്പെട്ട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് വേണ്ടി യു.കെ.മലയാളിയായ ടോം ജോസ് തടിയംപാടിൻ്റെ കുറിപ്പാണ് ഇത്. 

'ചുങ്കത്തെ ഷൈനിയുടെ കടം അടച്ചു തീർത്തു കരിങ്കുന്നം പഞ്ചായത്തു പ്രസിഡന്റ് കുടുംബശ്രീ അംഗങ്ങൾക്ക്  ചെക്ക് കൈമാറി. ജീവിക്കാനുള്ള എല്ലാ സാധ്യതകളും  അടഞ്ഞപ്പോൾ തന്റെ രണ്ടുപെൺമക്കളെയും കൂട്ടിപ്പിടിച്ചു ഏറ്റുമാനൂരിൽ  ട്രെയിനിനു മുൻപിൽ ജീവൻ വെടിഞ്ഞ തൊടുപുഴ, ചുങ്കം സ്വദേശി ഷൈനിയുടെ  കടം തീർക്കുന്നതിനു  ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയുടെ ലഭിച്ച പണം ബഹുമാനപ്പെട്ട കരികുന്നം പഞ്ചായത്തു പ്രസിഡന്റ്  കെ, കെ തോമസ് (റ്റൂഫാൻ തോമസ്)  കുടുംബശ്രീ പ്രവർത്തകർക്ക് കൈമാറി. ബെന്നി പി ജേക്കബ്  സന്നിഹിതനായിരുന്നു. 

ഞങ്ങൾ ശേഖരിച്ച 945 പൗണ്ട്  (103399 രൂപ) യിൽ  95,225 രൂപ, ഷൈനിയുടെ കടം തീർത്തതിനു ശേഷം ബാക്കിയായ 8147 രൂപയുടെ ചെക്ക് കരിങ്കുന്നം പഞ്ചായത്തിൽ കരിങ്കുന്നത് താമസിക്കുന്ന കിടപ്പു രോഗിയായ വരകിൽ വീട്ടിൽ ഷാജി വി, കെയ്ക്ക് കരിങ്കുന്നം പഞ്ചായത്തു ഏഴാം വാർഡ് മെമ്പർ ബീന റോബി കൈമാറി. ഞങ്ങൾ  ഷൈനിയുടെ കടം വീട്ടുന്നതിനു നടത്തിയ ചാരിറ്റി പ്രവർത്തനത്തിനെതിരെ  ഒട്ടേറെ വിമർശനങ്ങൾ ഉയർന്നെങ്കിലും അത് വകവയ്ക്കാതെ  ഞങ്ങളുടെ ധാർമികതയും ലക്ഷ്യബോധവും  കണ്ടെത്തി  ഞങ്ങളുടെ പ്രവർത്തനത്തെ  സഹായിച്ച എല്ലാവർക്കും ഇടുക്കി ചാരിറ്റിക്കുവേണ്ടി കൺവീനർ സാബു ഫിലിപ്പ് നന്ദി അറിയിച്ചു.

ഞങ്ങളെ സംബന്ധിച്ചിടത്തോളം കൂലിപ്പണിക്കാരായ ആ 13 കുടുംബശ്രീ കുടുംബങ്ങൾക്ക് ഈ പണം ബാധ്യതയാകാതിരിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഞങ്ങളുടെ ഈ സദ്ഉദ്യമത്തിൽ ഞങ്ങളുടെ ഉദ്ദേശശുദ്ധി മനസിലാക്കി തുടക്കം മുതൽ ഞങ്ങളോടൊപ്പം നിന്ന യു കെ യിലെ സൗത്ത് എൻഡിൽ  താമസിക്കുന്ന റിട്ടയേർഡ് ഇലക്‌ട്രിസിറ്റി ബോർഡ് എൻജിനീർ ജിമ്മി ചെറിയാൻ, ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി പ്രസിഡണ്ട്, ലാലു തോമസ്, ലിവർപൂൾ മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി ബിജു ജോർജ് എന്നിവരെ നന്ദിയോടെ ഓർക്കുന്നു. 

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി, മത, വർഗ, വർണ, സ്ഥല കാല ഭേദമന്യേ കേരളത്തിലും, യു കെ യിലും, നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ  ഇതുവരെ ഏകദേശം 1,41,  50000  (ഒരുകോടി നാൽപ്പത്തിഒന്നു  ലക്ഷത്തി അൻപതിനായിരം) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ  കഴിഞ്ഞിട്ടുണ്ട്. 2004  ഉണ്ടായ സുനാമിക്ക്  പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ്  ഞങ്ങൾ  പ്രവർത്തനം ആരംഭിച്ചത്. 

ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ  പത്രത്തിന്റെ അവാർഡ്, ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം, പടമുഖം സ്നേഹമന്ദിരത്തിന്റെ  അംഗീകാരം,  ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) യുടെ  അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦ കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ്‌ എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി തമ്പി ജോസാണ്‌. ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ  പരക്ലേശവിവേകമുള്ളു. കര്‍മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന'.

ഇതാണ് ആ കുറിപ്പ്. എന്തായാലും ഷൈനി മരിച്ചു പോയെങ്കിലും കടം വീട്ടപ്പെട്ടിരിക്കുകയാണ്. ശരിക്കും പറഞ്ഞാൽ ഭർത്താവ് നോബിയും കുടുംബാംഗങ്ങളുമായിരുന്നു ഈ തുക വീട്ടേണ്ടത്. അവർക്ക് വേണ്ടിയായിരുന്നു ഷൈനി ഈ പണം കടം ആയി എടുത്തത്. അവർ ഈ തുക വീട്ടില്ലെന്നറിഞ്ഞ് പാവപ്പെട്ട കുടുംബശ്രീ പ്രവർത്തകർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ചാരിറ്റബിൾ ഗ്രൂപ്പ് രംഗത്ത് എത്തിയത്. എന്തായാലും എല്ലാവർക്കും മാതൃകയായിരിക്കുന്നു ഇടുക്കി യു.കെ.മലയാളി ചാരിറ്റി ഗ്രൂപ്പ്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Idukki Charity Group UK settled the debt of Shiney, a homemaker who died by assault with her two daughters. The group raised funds to pay off her loan from the Pulari Kudumbashree, as her husband's family refused to take responsibility. The remaining amount was donated to a bedridden patient.

#Charity, #Kerala, #Humanity, #IdukkiCharity, #Kudumbashree, #SocialGood

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia