ഷൈൻ ടോം ചാക്കോയുടെ പിതാവിന്  അപകടത്തിൽ ദാരുണാന്ത്യം; കാരണം വെളിപ്പെടുത്തി ഡ്രൈവർ

 
Actor Shine Tom Chacko in a reflective pose.
Watermark

Photo Credit: Facebook/ Shine Tom Chacko

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സി.പി. ചാക്കോയാണ് മരിച്ചത്.
● തമിഴ്‌നാട്ടിലെ ഹൊഗനയ്ക്കലിൽ വെച്ച്.
● പിൻസീറ്റിൽ ബെൽറ്റ് ഇട്ടിരുന്നില്ല.

സേലം: (KVARTHA) നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോ വാഹനാപകടത്തിൽ മരിച്ചു. ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം ബെംഗളൂരിലേക്ക് പോകുകയായിരുന്ന സമയത്താണ് തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലെ ഹൊഗനയ്ക്കൽ വെച്ച് പുലർച്ചെ ആറരയോടെ അപകടം നടന്നത്. 

ഷൈനിൻ്റെ വാഹനമോടിച്ചിരുന്ന അനീഷിൻ്റെ പ്രതികരണമനുസരിച്ച്, എതിർദിശയിൽ നിന്ന് വന്ന ലോറി അപ്രതീക്ഷിതമായി വലതുവശത്തുനിന്ന് ഇടത്തേക്ക് ട്രാക്ക് മാറിയതാണ് അപകട കാരണം.

Aster mims 04/11/2022

അപകടസമയത്ത് 60-80 കിലോമീറ്റർ വേഗതയിലായിരുന്നു കാർ സഞ്ചരിച്ചിരുന്നത്. ലോറി പെട്ടെന്ന് ട്രാക്ക് മാറിയതിനാൽ ബ്രേക്ക് ചെയ്യാൻ കഴിയാതെ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഷൈനിൻ്റെ പിതാവ് സി.പി. ചാക്കോ പിൻസീറ്റിലായിരുന്നെന്നും സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ലെന്നും അനീഷ് പറഞ്ഞു. 

ഇടിയുടെ ആഘാതത്തിൽ ഡ്രൈവിങ് സീറ്റിൻ്റെ പിന്നിലേക്ക് വന്ന് തല പൊട്ടിയാണ് മരണ കാരണം. ആശുപത്രിയിലെത്തിക്കും വരെ അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്നും അനീഷ് കൂട്ടിച്ചേർത്തു. അപകടസമയത്ത് റോഡിൽ മറ്റ് വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. അൽപസമയത്തിനകം ശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം. ഷൈനിൻ്റെ അമ്മയുടെ ഇടുപ്പിനു പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. സഹോദരനും അസിസ്‌റ്റൻ്റിനും കൈകൾക്ക് പരുക്കുണ്ട്. ഇവരെല്ലാം ധർമപുരി ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

തൊടുപുഴയിലെ ലഹരി വിമുക്‌ത കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം ഷൈൻ ഷൂട്ടിങ്ങിൽ പങ്കെടുത്തിരുന്നു. തുടർ ചികിത്സക്കായാണ് കുടുംബസമേതം ബെംഗളൂരിലേക്ക് പോയത് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. 

സേലം- ധർമപുരി - ഹൊസൂർ - ബെംഗളൂരു ദേശീയപാതയിൽ സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയിലാണ് ഈ അപകടവും സംഭവിച്ചത്. പിതാവിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മൃതദേഹത്തിനൊപ്പം ഷൈനും കുടുംബവും കൊച്ചിയിലെത്തി തുടർചികിത്സ നേടുമെന്നാണ് വിവരം.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Summary: Actor Shine Tom Chacko's father dies in accident; family injured.

#ShineTomChacko #RoadAccident #Tragedy #TamilNadu #KeralaActor #FamilyTragedy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia