കൊച്ചി: പുത്തൂര്‍ ഷീല വധക്കേസിലെ രണ്ടാം പ്രതി കനകരാജിന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. കേസിലെ മൂന്നാംപ്രതി മണികണ്ഠനെ വേറുതെ വിട്ട വിചാരണ കോടതിവിധിയെ ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തു. കേസിലെ രണ്ടാം പ്രതി കനകരാജിന്റെ ഹര്‍ജി പരിഗണിച്ചാണ് ശിക്ഷ ഇളവ് ചെയ്തത്. ജസ്റ്റിസുമാരായ കെ.സി.ചന്ദ്രനും കമാല്‍ ചന്ദനും അടങ്ങുന്ന ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
പുത്തൂര്‍ ഷീല വധക്കേസിലെ മൂന്നാം പ്രതി മണികണ്ഠനെ നേരത്തേ പാലക്കാട് അഡീഷണല്‍ ജില്ലാ സെക്ഷന്‍സ് കോടതിയാണ് വേറുതെ വിട്ടത്. രണ്ടാം പ്രതി കനകരാജനെ കോടതി കുറ്റക്കാരനാണെന്നും കണ്ടെത്തിയിരുന്നു. പാലക്കാട് അഡീഷണല്‍ സെക്ഷന്‍സ് ആന്‍ഡ് ഡിസ്ട്രിക്ട് കോടതി ജഡ്ജി പി.കെ.ഹനീഫയായിരുന്നു കനകരാജനെ വധശിക്ഷയ്ക്ക് വിധിച്ചത്. മണികണ്ഠനെ വെറുതെവിട്ട വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പിച്ച ഹര്‍ജി കോടതി തള്ളുകയായിരുന്നു. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി വെറുതെ വിട്ട കേസ് വീണ്ടും പരിഗണിക്കുന്നതിന് മതിയായ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഷീല വധക്കേസില്‍ മൂന്നു പ്രതികളാണുണ്ടായിരുന്നത്. ഒന്നാംപ്രതി പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കരിപ്പാലില്‍ വീട്ടില്‍ സമ്പത്ത് (30) 2010 മാര്‍ച്ച് 29ന് പോലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. സമ്പത്തിന്റെ കസ്റ്റഡി മരണം കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. മറ്റ് രണ്ട് പ്രതികളാണ് വിചാരണ നേരിട്ടത്.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് പറഞ്ഞായിരുന്നു കീഴ്ക്കോടതി രണ്ടാം പ്രതിക്ക് വധശിക്ഷ വിധിച്ചത്. പാലക്കാട്ടെ പുത്തൂര്‍ സായൂജ്യത്തില്‍ വി.ജയകൃഷ്ണന്റെ ഭാര്യയെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23നാണ് വീട്ടില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഷീലയുടെ അമ്മ കാര്‍ത്ത്യായനിയും തലയ്ക്കടിയേറ്റ നിലയില്‍ വീടിനകത്ത് കിടന്നിരുന്നു. കവര്‍ച്ചയായിരുന്നു ലക്ഷ്യം. കേസിലെ ഒന്നാം പ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായ കേസില്‍ സി.ബി.ഐ അന്വേഷിക്കുകയാണ്.
Also Read: എസ്.ഐക്ക് 5 ലക്ഷം കൈക്കൂലി വാഗ്ദാനം; മണല്‍ ലോറിപിടിച്ചപ്പോള് സെയില്‍ ടാക്സിനും പരാതി
Keywords: Puthur Sheela Murder Case, High Court, Justice, Custody, Wife, Police, Case, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
പുത്തൂര്‍ ഷീല വധക്കേസിലെ മൂന്നാം പ്രതി മണികണ്ഠനെ നേരത്തേ പാലക്കാട് അഡീഷണല്‍ ജില്ലാ സെക്ഷന്‍സ് കോടതിയാണ് വേറുതെ വിട്ടത്. രണ്ടാം പ്രതി കനകരാജനെ കോടതി കുറ്റക്കാരനാണെന്നും കണ്ടെത്തിയിരുന്നു. പാലക്കാട് അഡീഷണല്‍ സെക്ഷന്‍സ് ആന്‍ഡ് ഡിസ്ട്രിക്ട് കോടതി ജഡ്ജി പി.കെ.ഹനീഫയായിരുന്നു കനകരാജനെ വധശിക്ഷയ്ക്ക് വിധിച്ചത്. മണികണ്ഠനെ വെറുതെവിട്ട വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പിച്ച ഹര്‍ജി കോടതി തള്ളുകയായിരുന്നു. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി വെറുതെ വിട്ട കേസ് വീണ്ടും പരിഗണിക്കുന്നതിന് മതിയായ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഷീല വധക്കേസില്‍ മൂന്നു പ്രതികളാണുണ്ടായിരുന്നത്. ഒന്നാംപ്രതി പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കരിപ്പാലില്‍ വീട്ടില്‍ സമ്പത്ത് (30) 2010 മാര്‍ച്ച് 29ന് പോലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. സമ്പത്തിന്റെ കസ്റ്റഡി മരണം കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. മറ്റ് രണ്ട് പ്രതികളാണ് വിചാരണ നേരിട്ടത്.

Also Read: എസ്.ഐക്ക് 5 ലക്ഷം കൈക്കൂലി വാഗ്ദാനം; മണല്‍ ലോറിപിടിച്ചപ്പോള് സെയില്‍ ടാക്സിനും പരാതി
Keywords: Puthur Sheela Murder Case, High Court, Justice, Custody, Wife, Police, Case, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.