പ്രിയ കൂട്ടുകാരന്റെ ഓര്‍മയില്‍ തളരാത്ത ജീവിതത്തിലേക്ക് ശിഹാബും ആമിനയും മിന്നു കെട്ടി

 


പെരിന്തല്‍മണ്ണ: (www.kvartha.com 13.11.2016) പ്രിയ കൂട്ടുകാരന്റെ ഓര്‍മയില്‍ തളരാത്ത ജീവിതത്തിലേക്ക് ശിഹാബും ആമിനയും മിന്നു കെട്ടി. കാല്‍ മുട്ടിനുതാഴെ ചലനശേഷി നഷ്ടപ്പെട്ട അങ്ങാടിപ്പുറം പുതുവോച്ചോല വീട്ടില്‍ ആമിന(28)യുടേയും അരക്ക് താഴെ തളര്‍ന്ന പെരുവള്ളൂര്‍ കൂമണ്ണചെനക്കല്‍ ഉള്ളാട്ട്പറമ്പില്‍ ശിഹാബി(30) ന്റെയും വിവാഹമാണ് നടന്നത്. ജീവിതയാത്രയില്‍ ഇരുവര്‍ക്കും ഒരേവഴി തുറന്ന് കൊടുത്ത ഇരുവരുടെയും കൂട്ടുകാരനും വിഭിന്ന ശേഷിക്കാരനുമായ പറമ്പില്‍പീടിക അത്രപ്പില്‍ നിസാര്‍ അസുഖം ബാധിച്ച് ഒരാഴ്ച മുമ്പ് മരണപ്പെടുകയായിരുന്നു.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ നിക്കാഹ് കഴിഞ്ഞിരുന്നതെങ്കിലും ബുധനാഴ്ചയായിരുന്നു ഇവരുടെ വിവാഹം. ജനിച്ച് ആറാം മാസത്തില്‍ തന്നെ പോളിയോ ബാധിച്ച് തളര്‍ന്ന ആമിനക്ക് നടക്കാന്‍ കഴിഞ്ഞില്ല. ഒന്‍പതു വര്‍ഷം മുമ്പ് പന്തല്‍ പണിക്കിടെ വീണു നട്ടെല്ലിനു സംഭവിച്ച ക്ഷതമാണ് ശിഹാബിനെ തളര്‍ത്തിയത്.

മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടക്കലിന് സമീപം ഓടികൊണ്ടിരിക്കുന്ന കാറിനുമുകളില്‍ കൂറ്റന്‍ മരം വീണുണ്ടായ അപകടത്തിലാണ് നിസാറിന് നടക്കാനുള്ള ശേഷി നഷ്ടപ്പെട്ടത്. അന്ന് സംഭവ സ്ഥലത്ത് വെച്ച് തന്നെ നിസാറിന് പിതാവും ഒരു കൂട്ടുകാരനും നഷ്ടമായിരുന്നു. വിഭിന്ന ശേഷിക്കാരുടെ സംഗമങ്ങളിലാണ് ആമിനയും ശിഹാബും പരിചയപ്പെട്ടത്. പിന്നീട് നിസാറാണ് ഇരുവീട്ടുകാരുമായി സംസാരിച്ച് കല്ല്യാണം ഉറപ്പിച്ചത്. മംഗല്ല്യ ഭാഗ്യം വിദൂരമെന്ന് കരുതിയ പ്രിയ കൂട്ടുകാരെ ഒരുമിപ്പിച്ച് വിവാഹസുദിനത്തിന്റെ സന്തോഷത്തില്‍ പങ്കു ചേരാന്‍ കാത്തു നില്‍ക്കാതെ നിസാര്‍ ലോകത്തോട് വിടപറഞ്ഞപ്പോള്‍ ദമ്പതികള്‍ക്ക് ആശംസകള്‍ നേരാനെത്തിയവര്‍ നിറമിഴികളോടെ നിസാറിന്റെ പരലോക ശാന്തിക്കായ് പ്രാര്‍ത്ഥിക്കുകയായിരുന്നു.

പ്രിയ കൂട്ടുകാരന്റെ ഓര്‍മയില്‍ തളരാത്ത ജീവിതത്തിലേക്ക് ശിഹാബും ആമിനയും മിന്നു കെട്ടി

Keywords: Malappuram, Kerala, wedding, , Marriage, Perinthalmanna, Shihab married to Amina.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia