SWISS-TOWER 24/07/2023

Criticism | ആരോപണങ്ങള്‍ തുടര്‍ചയായി വന്നിരുന്ന കാലത്ത് കരുത്തായിരുന്നത് സത്യം ഒരു നാള്‍ പുറത്തുവരുമെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതീക്ഷ; എല്‍ ഡി എഫിന്റെ വൃത്തികെട്ട രാഷ്ട്രീയത്തിന് കേരള ജനത മറുപടി നല്‍കുമെന്നും ഷിബു ബേബി ജോണ്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com) നിയമപോരാട്ടം നടത്തി സോളര്‍ ഗൂഢാലോചനയുടെ പിന്നിലുള്ള എല്ലാവരെയും പുറത്തു കൊണ്ടുവരുമെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രടറി ഷിബു ബേബി. സത്യം ഒരു നാള്‍ പുറത്തുവരുമെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതീക്ഷയാണ് ആരോപണങ്ങള്‍ തുടര്‍ചയായി വന്നിരുന്ന അക്കാലത്ത് കരുത്തായിരുന്നത്. 

വിവാദമായ ആ കത്ത് കൊണ്ടുവന്നതിന്റെ പേരിലാണ് ഒരു പാര്‍ടിയെ എല്‍ഡിഎഫില്‍ എടുത്തത്. ഈ വൃത്തികെട്ട രാഷ്ട്രീയത്തിന് കേരള ജനത മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് മതബോധന പഠന കേന്ദ്രമായിട്ടല്ല, പ്രതികരിക്കുകയും മറുപടി പറയിപ്പിക്കുകയും ചെയ്യുന്ന തരത്തിലേക്ക് മാറണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് പി കൊല്ലം പാര്‍ലമെന്ററി മണ്ഡലം പ്രവര്‍ത്തക സമ്മേളനം ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


Criticism | ആരോപണങ്ങള്‍ തുടര്‍ചയായി വന്നിരുന്ന കാലത്ത് കരുത്തായിരുന്നത് സത്യം ഒരു നാള്‍ പുറത്തുവരുമെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതീക്ഷ; എല്‍ ഡി എഫിന്റെ വൃത്തികെട്ട രാഷ്ട്രീയത്തിന് കേരള ജനത മറുപടി നല്‍കുമെന്നും ഷിബു ബേബി ജോണ്‍

ഷിബു ജോണിന്റെ വാക്കുകള്‍:


ഏതു നുണയെയും പൊലിപ്പിച്ചു പ്രചരിപ്പിച്ചു വിശ്വസിപ്പിക്കുക എന്നതാണ് സിപിഎമിന്റെ തന്ത്രം. ടിപി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി ക്രൂരമായി കൊലചെയ്ത ഗൂഢാലോചനയ്ക്കു പിന്നില്‍ കേരളത്തില്‍ ആദ്യം തെളിഞ്ഞു വന്നത് ഒരു മുഖമാണ്. ഉമ്മന്‍ ചാണ്ടിയെ അതിനേക്കാള്‍ ഭീകരമായി കൊല്ലാക്കൊല ചെയ്തു മരണത്തിലേക്കു തള്ളിവിട്ട ഗൂഢാലോചനയിലും തെളിയുന്നത് അതേ മുഖമാണ്.

നിയമപോരാട്ടം നടത്തി സോളര്‍ ഗൂഢാലോചനയുടെ പിന്നിലുള്ള എല്ലാവരെയും പുറത്തു കൊണ്ടുവരും. സത്യം ഒരു നാള്‍ പുറത്തുവരുമെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതീക്ഷയാണ് ആരോപണങ്ങള്‍ തുടര്‍ചയായി വന്നിരുന്ന അക്കാലത്ത് കരുത്തായിരുന്നത്. വിവാദമായ ആ കത്ത് കൊണ്ടുവന്നതിന്റെ പേരിലാണ് ഒരു പാര്‍ടിയെ എല്‍ഡിഎഫില്‍ എടുത്തത്. ഈ വൃത്തികെട്ട രാഷ്ട്രീയത്തിന് കേരള ജനത മറുപടി നല്‍കും എന്നും അദ്ദേഹം പറഞ്ഞു.

Keywords:  Shibu Baby John against CPM on Solar Case, Kollam, News, UDF, Shibu Baby John, Politics, Criticism, UDF, Solar Case, CPM, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia