തോല്‍പിക്കാന്‍ ശ്രമിച്ചവര്‍ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കേണ്ട: ശെല്‍ വരാജ്

 



തോല്‍പിക്കാന്‍ ശ്രമിച്ചവര്‍ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കേണ്ട: ശെല്‍ വരാജ് തിരുവനന്തപുരം: തോല്‍ പിക്കാന്‍ ശ്രമിച്ചവര്‍ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കേണ്ടെന്ന്‌ ആര്‍ ശെല്‍ വരാജ്. യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനമാണ്‌ യുഡിഎഫിന്റെ വിജയത്തിന്‌ കാരണമായത്. വോട്ട് കുറഞ്ഞെന്നാരോപിക്കുന്നവര്‍ അസൂയക്കാരാണ്‌. നെയ്യാറ്റിന്‍ കര എന്തെന്ന്‌ അറിയാത്തവരാണ്‌ ആരോപണത്തിനുപിന്നില്‍. നാടായതുകൊണ്ടല്ല താന്‍ നെയ്യാറ്റിന്‍ കരയില്‍ ജയിച്ചതെന്നും ശെല്‍ വരാജ് പറഞ്ഞു.

സത്യപ്രതിജ്ഞയ്ക്കായി നിയമസഭയില്‍ എത്തിയതായിരുന്നു ശെല്‍ വരാജ്. നെയ്യാറ്റിന്‍ കര ഉപതിരഞ്ഞെടുപ്പില്‍ ശെല്‍ വരാജിനു പകരം മറ്റൊരാളായിരുന്നെങ്കില്‍ ഭൂരിപക്ഷം കുത്തനെ ഉയരുമായിരുന്നെന്ന കെ മുരളീധരന്റേയും ടിഎന്‍ പ്രതാപന്റെയും വിമര്‍ശനത്തിന്‌ പരോക്ഷമായ മറുപടിയായിരുന്നു ശെല്‍ വരാജിന്റേത്.

Keywords:  Thiruvananthapuram, Kerala, R. Shelvaraj
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia