Nemom terminal project | നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം തിരുത്തണമെന്ന് കാട്ടി റെയില്‍വേ മന്ത്രിക്ക് ശശി തരൂരിന്റെ കത്ത്

 


തിരുവനന്തപുരം: (www.kvartha.com) നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം തിരുത്തണമെന്ന് കാട്ടി റെയില്‍വേ മന്ത്രിക്ക് ശശി തരൂരിന്റെ കത്ത്. 

2011-12ലെ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിക്കുകയും 2019-ല്‍ കേന്ദ്ര റെയില്‍വേ മന്ത്രി തറക്കല്ലിടുകയും ചെയ്ത നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള റെയില്‍വേ ബോര്‍ഡിന്റെ ന്യായരഹിതമായ തീരുമാനം തിരുത്തണം എന്നാണ് ഡോ. ശശി തരൂര്‍ എംപി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഭവിനയച്ച കത്തില്‍ ആവശ്യപ്പെട്ടത്.

Nemom terminal project | നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം തിരുത്തണമെന്ന് കാട്ടി റെയില്‍വേ മന്ത്രിക്ക് ശശി തരൂരിന്റെ കത്ത്

2019-ല്‍ ആണ് ഏകദേശം 117 കോടി രൂപയുടെ ഡി പി ആര്‍ ദക്ഷിണ റെയില്‍വേ അധികൃതര്‍ റെയില്‍വേ ബോര്‍ഡിന്റെ അനുമതിക്കായി സമര്‍പിച്ചത്. പാര്‍ലമെന്ററിനകത്തും പുറത്തും പല തവണ ഇതിന്റെ പുരോഗതിയെ കുറിച്ച് ചോദിച്ചപ്പോഴും ഇത് ഇപ്പോഴും പരിഗണനയിലാണ് എന്ന് മാത്രമാണ് പറഞ്ഞിരുന്നത്.

എന്നാല്‍ ഇപ്പോള്‍ റെയില്‍വേ ബോര്‍ഡ് രാജ്യസഭ സെക്രടേറിയേറ്റിനു നല്‍കിയ മറുപടിയില്‍ ഈ ഡി പി ആര്‍ ന്യായീകരിക്കത്തക്കതല്ല എന്ന ഒറ്റ വരിയില്‍ ഇത്തരത്തിലെ ഒരു സുപ്രധാന പദ്ധതി ഉപേക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്.

2019-ല്‍ ഇതിന്റെ തറക്കല്ലിടുന്ന വേളയില്‍ അന്നത്തെ കേന്ദ്ര റെയില്‍വേ മന്ത്രി ഈ പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞത് നില നില്‍ക്കുമ്പോള്‍ ആണ് റെയില്‍വേ ബോര്‍ഡ് ഒരു വിശദീകരണവും ഇല്ലാതെ അതേ പദ്ധതി ഉപേക്ഷിക്കുന്നത്.

Keywords: Shashi Tharoor's letter to Railway Minister seeking reversal of decision to abandon Nemom terminal project, Thiruvananthapuram, News, Politics, Railway, Letter, Minister, Shashi Taroor, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia