കെ.സി.എ കേരള ക്രിക്കറ്റിന് അപമാനം: ശശി തരൂര്‍

 


ADVERTISEMENT

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ശശിതരൂര്‍ എം.പി. കലൂര്‍ സ്‌റ്റേഡിയത്തില്‍ ദുലീപ് ട്രോഫി മത്സരങ്ങള്‍ മുടങ്ങിയത് കേരളത്തിനു നാണക്കേടാണെന്നു അദ്ദേഹം പറഞ്ഞു. കെ.സി.എ കേരള ക്രിക്കറ്റിന് അപമാനമാണെന്നും തരൂര്‍ തുറന്നടിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തരൂര്‍ കെ.സി.എയ്‌ക്കെതിരെ തിരിഞ്ഞത്.

എട്ട് കോടി രൂപയുടെ ഡ്രൈനേജ് സംവിധാനമൊരുക്കിയത് പ്രയോജനപ്പെട്ടത് ആര്‍ക്കാണെന്നും തരൂര്‍ ചോദിച്ചു. പ്രധാനപ്പെട്ട രണ്ടു മത്സരങ്ങള്‍ നഷ്ടമായതിന് ആര് ഉത്തരം പറയും. മന്ത്രിയെന്ന നിലയിലല്ല, ഒരു സാധാരണ പൗരനെന്ന നിലയിലാണ് തന്റെ പ്രതികരണം- തരൂര്‍ വ്യക്തമാക്കി.

കെ.സി.എ കേരള ക്രിക്കറ്റിന് അപമാനം: ശശി തരൂര്‍അതേസമയം തരൂറിന്റെ വിമര്‍ശനത്തിന് പ്രതികരണവുമായി കെ.സി.എ പ്രസിഡണ്ട് ടി.സി മാത്യു രംഗത്തുവന്നു. അപക്വമായ പ്രസ്താവനയാമ് ഇപ്പോഴത്തേതെന്നും കെ.സി.എയ്‌ക്കെതിരെ ചില വ്യക്തികള്‍ പാരവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Keywords:  Thiruvananthapuram, Kerala, Shashi Taroor, Shashi Tharoor slams KCA after Duleep Trophy final wash out, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia