Shashi Tharoor | താന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ല, പ്രവര്‍ത്തിക്കാന്‍ തയാറാവുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്ന് ശശി തരൂര്‍ എംപി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) താന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രവര്‍ത്തിക്കാന്‍ തയാറാവുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും ശശി തരൂര്‍ എംപി. ആരാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചോദിച്ചു.
തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ പഴയതുപോലെ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ല. പ്രതിപക്ഷം ഒന്നിച്ച് നിന്നാല്‍ സീറ്റുകളുടെ എണ്ണത്തില്‍ മുന്നിലെത്താമെന്നും ശശി തരൂര്‍ പറഞ്ഞു.

Shashi Tharoor | താന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ല, പ്രവര്‍ത്തിക്കാന്‍ തയാറാവുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്ന് ശശി തരൂര്‍ എംപി

കേരളം എന്റെ കര്‍മഭൂമിയാണെന്ന് പറഞ്ഞ തരൂര്‍ പര്യടനമല്ല ഇപ്പോള്‍ നടത്തുന്നതെന്നും ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയാണ് ചെയ്യുന്നതെന്നും വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര വിജയമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭ തിരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ചകള്‍ വേണ്ടെന്ന് കെപിസിസി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഇത് സംബന്ധിച്ച് എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. നിയമസഭ തിരഞ്ഞെടുപ്പ് ചര്‍ച വേണ്ടെന്ന് നിര്‍ദേശിച്ച എ കെ ആന്റണി, ലോക്‌സഭ തിരഞ്ഞെടുപ്പ് മാത്രമാകണം ഇനിയുള്ള അജന്‍ഡയെന്നും ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥിത്വം തീരുമാനിക്കുന്നത് പാര്‍ടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതികരിച്ചു. എം പിമാര്‍ക്ക് മടുത്തെങ്കില്‍ മാറിനില്‍ക്കാം എന്ന് എം എം ഹസ്സനും പറഞ്ഞു.

Keywords:  Shashi Tharoor says he did not announce candidature in assembly election, Kozhikode, News, Politics, Assembly Election, Controversy, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia