VD Satheesan | 'സ്വതന്ത്ര ഫലസ്തീൻ'; കോണ്‍ഗ്രസ് നിലപാടിൽ മാറ്റമില്ലെന്ന് വി ഡി സതീശൻ

 


കണ്ണൂർ: (KVARTHA) സ്വതന്ത്ര ഫലസ്തീൻ എന്നതാണ് കോണ്‍ഗ്രസ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് മുസ്ലിം ലീഗ് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യറാലിയിൽ ശശി തരൂർ ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച സംഭവത്തിൽ പ്രതികരിക്കുയായിരുന്നു അദ്ദേഹം.

VD Satheesan | 'സ്വതന്ത്ര ഫലസ്തീൻ'; കോണ്‍ഗ്രസ് നിലപാടിൽ മാറ്റമില്ലെന്ന് വി ഡി സതീശൻ

ഫലസ്തീൻ ഒരു സ്വതന്ത്ര രാഷ്ട്രമാണെന്നതാണ് കോൺഗ്രസിന്റെ നിലപാട്. ഈ കാര്യത്തിൽ മാറ്റമില്ല. കോൺഗ്രസ് വർകിങ് കമിറ്റിയുട സംഘടനാ കാര്യ ചുമതലയുളള കെ സി വേണുഗോപാൽ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വർകിങ് കമിറ്റിയുടെതാണ് പാർടി നിലപാട്. വർകിങ് കമിറ്റി പ്രഖ്യാപിച്ച നിലപാടിൽ മാറ്റമില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

മുസ്ലിം ലീഗ് റാലിയിലെ പ്രസംഗം സംബന്ധിച്ച് ശശി തരൂർ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയിൽ ഇസ്രാഈൽ നടത്തുന്ന അക്രമം അപലപനീയമാണ്. നെഹ്രുവിന്റെ കാലത്തു തന്നെ ഇൻഡ്യ ഫലസ്തീനൊടപ്പമാണെന്നും വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി.

ഇതിനിടെ കോഴിക്കോട്‌ മുസ്ലിം ലീഗ്‌ വേദിയിലെ പ്രസംഗത്തിൽ വിശദീകരണവുമായി ശശി തരൂർ വീണ്ടും രംഗത്തെത്തി. ഇസ്രാഈലിലേക്ക്‌ ഹമാസ്‌ ഭീകരാക്രമണം നടത്തി 1400 പേരെ കൊലപ്പെടുത്തിയെന്നായിരുന്നു തരൂരിന്റെ പ്രസംഗത്തിലെ വാചകം. ഫലസ്‌തീന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ നടത്തിയ പരിപാടിയിൽ കോൺഗ്രസ്‌ നേതാവ്‌ ഹമാസിനെ തള്ളി പറഞ്ഞു കൊണ്ടു അഭിപ്രായം പറഞ്ഞത്‌ ലീഗിനെ വെട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ തരൂർ ന്യായീകരണവുമായി എത്തിയത്‌.

താൻ എന്നും ഫലസ്‌തീൻ ജനതക്കൊപ്പമാണെന്ന്‌ തരൂർ പറഞ്ഞു. തന്റെ പ്രസംഗം ഇസ്രാഈലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ടെന്നും പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ പറഞ്ഞു. വേദിയിൽ വച്ചുതന്നെ തരൂരിന്റെ അഭിപ്രായത്തിനോട് വിയോജിച്ചു എം കെ മുനീർ അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. 

എം സ്വരാജും കെ ടി ജലീലും തരൂരിന്റെ പരാമർശത്തെ സോഷ്യൽ മീഡിയിൽ വിമർശിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഗസ്സയിൽ ഇസ്രാഈൽ നടത്തുന്ന ക്രൂരമായ ആക്രമണം അപലപനീയമാണെന്നുംകോണ്‍ഗ്രസ് നിലപാട് വർകിങ് കമിറ്റി പ്രഖ്യാപിച്ച നിലപാടിൽ മാറ്റമില്ലെന്നും വി ഡി സതീശൻ കണ്ണൂരിൽ പ്രതികരിച്ചത്.

Keywords: News, Kerala, Kannur, VD Satheesan, Muslim League, Kozhikode, Palastene, Israel, Shashi Tharoor, Congress, Shashi Tharoor row; VD Satheesan said that there is no change in the Congress stand.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia