Shashi Tharoor | സംസാരിക്കാതിരിക്കാന്‍ തങ്ങള്‍ കിന്റര്‍ഗാര്‍ടനിലെ കുട്ടികളല്ലല്ലോ? നേരിട്ടു കാണുമ്പോള്‍ വിഡി സതീശനുമായി മിണ്ടുമോ എന്ന ചോദ്യത്തിന് ശശി തരൂരിന്റെ മറുപടി

 


കൊച്ചി: (www.kvartha.com) പ്രൊഫഷനല്‍ കോണ്‍ഗ്രസിന്റെ കോണ്‍ക്ലേവില്‍ ഒരുമിച്ചു വേദി പങ്കിടുന്ന അവസരത്തില്‍ നേരിട്ടു കാണുമ്പോള്‍ വിഡി സതീശനുമായി സംസാരിക്കുമോ എന്ന ചോദ്യത്തിന്, സംസാരിക്കാതിരിക്കാന്‍ തങ്ങള്‍ കിന്റര്‍ഗാര്‍ടനിലെ കുട്ടികളല്ലോ എന്ന് ശശി തരൂര്‍.

'നേരിട്ട് കണ്ടാല്‍ സംസാരിക്കാതിരിക്കാന്‍ കുട്ടികളാണോ. എല്ലാവരേയും കാണാനും സംസാരിക്കാനും എനിക്കൊരുബുദ്ധിമുട്ടുമില്ല. എന്തെങ്കിലും ബുദ്ധിമുട്ടോ തെറ്റിദ്ധാരണയോ ഉള്ളതായി താരിഖ് അന്‍വര്‍ തന്നോട് പറഞ്ഞിട്ടില്ല. എന്റെ അറിവില്‍ എല്ലാം നന്നായി നടക്കുന്നുണ്ട്. എന്റെ ഭാഗത്തുനിന്നും പാര്‍ടിയെക്കുറിച്ച് എന്തെങ്കിലും മോശം വാക്കുകള്‍ ഉണ്ടായിട്ടില്ല.

Shashi Tharoor | സംസാരിക്കാതിരിക്കാന്‍ തങ്ങള്‍ കിന്റര്‍ഗാര്‍ടനിലെ കുട്ടികളല്ലല്ലോ? നേരിട്ടു കാണുമ്പോള്‍ വിഡി സതീശനുമായി മിണ്ടുമോ എന്ന ചോദ്യത്തിന് ശശി തരൂരിന്റെ മറുപടി

എന്താണ് പ്രശ്നം എന്ന് എനിക്ക് മനസ്സിലായിട്ടില്ല. വിവാദം നടക്കുന്നു എന്ന് പറയുന്നു, എന്റെ ഭാഗത്തുനിന്ന് വിവാദമോ അമര്‍ഷമോ ആരോപണമോ ഉണ്ടായിട്ടില്ല. തെറ്റ് ഉണ്ടായാലേ നോടീസ് നല്‍കേണ്ടതുള്ളൂ. എനിക്ക് ഒരു നോടീസും ലഭിച്ചിട്ടില്ല', എന്നും തരൂര്‍ കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.

ഏത് ജില്ലയിലും പരിപാടികള്‍ക്ക് പോകുമ്പോള്‍ ഡിസിസി പ്രസിഡന്റുമാരെ അറിയിക്കാറുണ്ടെന്ന് ശശി തരൂര്‍ എംപി വ്യക്തമാക്കി. പൊതുപരിപാടിയിലും കോണ്‍ഗ്രസ് പരിപാടിയിലും പങ്കെടുക്കുമ്പോള്‍ അറിയിക്കാറുണ്ടെന്നും അത് പതിനാല് വര്‍ഷമായി തന്റെ രീതിയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സ്വകാര്യപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഡിസിസി പ്രസിഡന്റുമാരെ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രൊഫഷനല്‍ കോണ്‍ഗ്രസിന്റെ കോണ്‍ക്ലേവില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നേരിട്ട് പങ്കെടുക്കാത്തതിന് വിവാദവുമായി യാതൊരു ബന്ധവുമില്ലെന്നും തൂര്‍ പറഞ്ഞു. ആരോഗ്യകാരണങ്ങളാലാണ് അദ്ദേഹം നേരിട്ട് വരാത്തത്. പ്രൊഫഷനല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ പരിപാടിയാണിത്. ദേശീയതലത്തില്‍ നയിക്കുന്നുണ്ടെങ്കിലും ഇവിടെ നടക്കുന്ന പരിപാടിയില്‍ തീരുമാനങ്ങള്‍ സംസ്ഥാന നേതൃത്വത്തിന്റേതാണ് എന്നും പ്രൊഫഷനല്‍ കോണ്‍ഗ്രസ് ദേശീയ ചെയര്‍മാന്‍ കൂടിയായ തരൂര്‍ പറഞ്ഞു.

Keywords: Shashi Tharoor response on sharing stage with VD Satheesan in Kochi Conclave Professional Congress, Kochi, News, Politics, Trending, Congress, Shashi Tharoor, Kerala.






ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia