Shashi Tharoor | കോട്ടയം ജില്ലയിലെ പാര്‍ടി പരിപാടിയില്‍ പങ്കെടുക്കുന്ന വിവരം ഡിസിസിയെ അറിയിച്ചില്ലെന്ന വാദം തള്ളി ശശി തരൂര്‍ എംപി; അധ്യക്ഷനെ തന്റെ ഓഫിസില്‍ നിന്ന് വിളിച്ചിരുന്നുവെന്നും വെളിപ്പെടുത്തല്‍

 


കോട്ടയം: (www.kvartha.com) കോട്ടയം ജില്ലയിലെ പാര്‍ടി പരിപാടിയില്‍ പങ്കെടുക്കുന്ന വിവരം ഡിസിസിയെ അറിയിച്ചില്ലെന്ന വാദം തള്ളി ശശി തരൂര്‍ എംപി. കോട്ടയം ഡിസിസി അധ്യക്ഷനെ തന്റെ ഓഫിസില്‍ നിന്ന് വിളിച്ച് വിവരം പറഞ്ഞിരുന്നതായി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ തരൂരിനെതിരെ കെപിസിസി അച്ചടക്കസമിതിക്ക് പരാതി നല്‍കുമെന്ന് കോട്ടയം ഡിസിസി അറിയിച്ചിരുന്നു. തരൂര്‍ പങ്കെടുക്കുന്ന ഈരാറ്റുപേട്ടയിലെ യൂത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് കെപിസിസി അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. പാര്‍ടി ചട്ടക്കൂട് മറികടക്കുന്നതിന് കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Shashi Tharoor | കോട്ടയം ജില്ലയിലെ പാര്‍ടി പരിപാടിയില്‍ പങ്കെടുക്കുന്ന വിവരം ഡിസിസിയെ അറിയിച്ചില്ലെന്ന വാദം തള്ളി ശശി തരൂര്‍ എംപി; അധ്യക്ഷനെ തന്റെ ഓഫിസില്‍ നിന്ന് വിളിച്ചിരുന്നുവെന്നും വെളിപ്പെടുത്തല്‍

പരിപാടിയെ കുറിച്ച് തന്നെ അറിയിക്കാത്തതിനാല്‍ തരൂരിനൊപ്പം യൂത് കോണ്‍ഗ്രസ് വേദിയില്‍ എത്തില്ലെന്ന നിലപാടിലായിരുന്നു കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും. നാട്ടകം സുരേഷ് തിരുവഞ്ചൂരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ശശി തരൂരിന്റെ തെക്കന്‍ ജില്ലകളിലെ പര്യടന പരിപാടി ശനിയാഴ്ച ആരംഭിക്കാനിരിക്കെയാണ് ഇരുവരുടെയും പ്രതികരണം.

ഇതിനോട് പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍. ജില്ലയില്‍ യൂത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്നും തരൂര്‍ വ്യക്തമാക്കി. പാര്‍ടിയില്‍ നിന്ന് ആരും പരിപാടിയെ കുറിച്ച് തന്നോട് ആശയവിനിമയം നടത്തിയിട്ടില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് മാസമായി നേതാക്കളുടെ മനോഭാവത്തില്‍ മാറ്റം വന്നു. എന്തുകൊണ്ടാണ് മാറ്റം വന്നതെന്ന് അറിയില്ല. ആരെയും ഭയമില്ലെന്നും ആരും തന്നെ ഭയപ്പെടേണ്ടെന്നും തരൂര്‍ പറഞ്ഞു. തന്റെ മനസ് തുറന്ന പുസ്തകമാണെന്നും ഒന്നും ഒളിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടികള്‍ ചെലവാക്കിയ പദ്ധതിയാണ്. വിഴിഞ്ഞത്ത് വാഗ്ദാനങ്ങള്‍ പലതും സര്‍കാര്‍ പാലിച്ചിട്ടില്ല. കേള്‍ക്കുന്നത് ദുഃഖമുണ്ടാക്കുന്ന കാര്യങ്ങളാണ്. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഉറപ്പ് നല്‍കണം. മത്സ്യത്തൊഴിലാളികള്‍ വികസന വിരുദ്ധരോ ദേശവിരുദ്ധരോ അല്ല. വിഴിഞ്ഞത്ത് കേന്ദ്രസേന വരുന്നത് ഗുണം ചെയ്യില്ലെന്നും തരൂര്‍ വ്യക്തമാക്കി.

Keywords: Shashi Tharoor rejected claim that DCC not informed, Kottayam, News, DCC, Congress, Controversy, Shashi Taroor, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia