മതേതരത്വം, തൊഴിലവകാശം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ സംഭാവനകള്‍ വിലമതിക്കാനാവാത്തത്, പക്ഷേ വികസനത്തിന്റെ കാര്യത്തില്‍ പിന്നോട്ട്: തരൂര്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 04.03.2018) മതേതരത്വം, തൊഴിലവകാശം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ സംഭാവനകള്‍ നിസ്തുലമാണെന്നും എന്നാല്‍ വികസനത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷം പിന്തിരിപ്പനായിപ്പോയെന്നും മുന്‍ കേന്ദ്രമന്ത്രിയും എംപിയും എഴുത്തുകാരനുമായ ശശി തരൂര്‍ പറഞ്ഞു. രാഷ്ട്രീയത്തിലേയ്ക്ക് ചെറുപ്പക്കാരെ കൊണ്ടു വരുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട ഒരാള്‍ ഒരു സ്ഥാനം വഹിക്കുന്നത് പരമാവധി രണ്ടു തവണയായി പരിമിതപ്പെടുത്തണമെന്നും കൃതി 2018 പുസ്തകോത്സവ വേദിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

മതേതരത്വം, തൊഴിലവകാശം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ സംഭാവനകള്‍ വിലമതിക്കാനാവാത്തത്, പക്ഷേ വികസനത്തിന്റെ കാര്യത്തില്‍ പിന്നോട്ട്: തരൂര്‍


വോട്ടവകാശം 18 വയസ്സില്‍ ആകാമെങ്കില്‍ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നത് 25 വയസ്സുവരെ നീട്ടിവെയക്കുന്നത് ശരിയല്ല. രാഷ്ട്രീയം മുഴുവന്‍ സമയ തൊഴിലായി നടത്തുന്നത് ഇന്ത്യയില്‍ മാത്രമാണെന്നും തരൂര്‍ പറഞ്ഞു. യുഎന്‍ വിട്ട് രാഷ്ട്രീയത്തിലേയ്ക്കു വന്നപ്പോള്‍ താന്‍ പരിയചപ്പെട്ട ഓരോ രാഷ്ട്രീയക്കാരനോടും എന്താണ് ജോലി എന്ന് ചോദിച്ചെന്നും അത് ഇന്ത്യയില്‍ ചോദിക്കാന്‍ പാടില്ലാത്ത ജോലിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ആയിരത്തിലേറെ വരുന്ന ശ്രോതാക്കളുടെ പൊട്ടിച്ചിരികള്‍ക്കിടയില്‍ തരൂര്‍ പറഞ്ഞു.

വാജ്പേയി നേടിയതിനേക്കാള്‍ നൂറിലേറെ സീറ്റുകള്‍ നേടാന്‍ മോഡിക്കായത് ഹിന്ദുത്വം കൊണ്ടല്ലെന്നും വികസനപാക്കേജ് ഉയര്‍ത്തിക്കാണിച്ചാണെന്നും തരൂര്‍ പറഞ്ഞു. എന്നാല്‍ മോഡി ഇന്ന് ഉയര്‍ത്തിക്കാണിക്കുന്ന എല്ലാ നേട്ടങ്ങള്‍ക്കും അടിത്തറയിട്ടത് കോണ്‍ഗ്രസ്സാണ്. ആധാര്‍, ചില്ലറ വില്‍പ്പന മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം, ഇന്‍ഷുറന്‍സ് മേഖലാ പരിഷ്‌കാരം, തൊഴിലുറപ്പ് പദ്ധതി, ബാങ്ക്റപ്റ്റസി നിയമം... എല്ലാത്തിനും അടിത്തറയിട്ടത് കോണ്‍ഗ്രസ്സാണ്. വിവരാവകാശനിയമവും വിദ്യാഭ്യാസത്തിനുള്ള അവകാശവുമെല്ലാം കൊണ്ടുവന്നതും കോണ്‍ഗ്രസ്സാണ്.

Keywords:  Kerala, Kochi, Shashi Taroor, Politics, Shashi Tharoor on CPM Kerala 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia