Shashi Tharoor | 'എന്റെ ജോലിചെയ്യുന്നു, വിവാദമാണ് ആവശ്യങ്കില്‍ ബലൂണ്‍ പൊട്ടിക്കാനുള്ള സൂചി തരാം'; കണ്ണൂരില്‍ മാധ്യമങ്ങളോട് തരൂര്‍
Nov 23, 2022, 13:26 IST
കോഴിക്കോട്: (www.kvartha.com) തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തെ തള്ളി ശശി തരൂര്‍ എംപി. വിഭാഗീയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ചിലര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമമുണ്ട്, പക്ഷെ, എനിക്ക് ആരേയും ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലബാര്‍ പര്യടനത്തിനിടെ കണ്ണൂരില്‍ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂര്‍.
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മേളനത്തിലെ മാധ്യമങ്ങള്‍ 'ഊതിവീര്‍പ്പിച്ച ബലൂണ്‍' പ്രയോഗത്തെ പരിഹസിക്കാനും അദ്ദേഹം പറന്നില്ല.
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മേളനത്തിലെ മാധ്യമങ്ങള്‍ 'ഊതിവീര്‍പ്പിച്ച ബലൂണ്‍' പ്രയോഗത്തെ പരിഹസിക്കാനും അദ്ദേഹം പറന്നില്ല.
ശശിതരൂരിന്റെ വാക്കുകള്‍:
'എന്തുകൊണ്ടാണ് നിങ്ങള്‍ വന്നിരിക്കുന്നത് എന്ന് എനിക്കറിയാം, നിങ്ങള്‍ ബലൂണ്‍ ഊതാനല്ല വന്നത്, അതേയോ?' വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് ഞാനും രാഘവനും ചെയ്യുന്നതെന്ന് പറയുമ്പോള്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. കഴിഞ്ഞ ദിവസത്തെ പരിപാടി തന്നെ നോക്കൂ. രാവിലെ പോയി പ്രഭാത ഭക്ഷണം കഴിച്ചത് സാദിഖലി ശിഹാബ് തങ്ങള്‍ക്കൊപ്പമാണ്, പിന്നെ ഡിസിസി അധ്യക്ഷനെ കണ്ടു. ഓഫീസില്‍ കുറച്ചു സമയം ചെലവിട്ടു. അത് കഴിഞ്ഞ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ സ്ഥാപിച്ച സിവില്‍ സര്‍വീസ് അകാദമിയില്‍, വിദ്യാര്‍ഥികളോടൊപ്പം.
അതുകഴിഞ്ഞ് പോയത് മഹിള കോളജില്‍. മഹിള ശാക്തീകരണത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ഇതിനിടയില്‍ നവതിയുടെ നിറവിലുള്ള എംജിഎസ് നാരായണന്‍, മുന്‍ മന്ത്രി സിറിയക് ജോണ്‍ എന്നിവരെ കണ്ടു. എല്ലാ മാസവും കോഴിക്കോട് കാണില്ലല്ലോ. വരുമ്പോള്‍ കാണുന്നത് സ്വാഭാവികമാണ്. ഇതിനിടയില്‍ കാന്തപുരം മുസ്‌ല്യാരുടെ അടുത്തെത്തി ആരോഗ്യവിവരം തിരക്കി. എപി മുഹമ്മദ് മുസ്‌ല്യാരുടെ പേരില്‍ നടത്തിയ അനുസ്മരണ പരിപാടിയിലും സംസാരിച്ചു. ഇതില്‍ എവിടെയാണ് വിഭാഗീയ പ്രവര്‍ത്തനം എന്ന് മനസിലാവുന്നില്ല.
ഞാനും രാഘവനും പറഞ്ഞ ഏത് വാക്കാണ് കോണ്‍ഗ്രസ് പാര്‍ടിക്കെതിരായിട്ടുള്ളത്. ഏത് തെറ്റാണ് ചെയ്തത്. ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ഇതൊക്കെ പറയും. ആരും ഔദ്യോഗികമായി ചോദിച്ചിട്ടില്ല. എല്ലാം മാധ്യമങ്ങളില്‍ കൂടിയാണ് അറിഞ്ഞത്. ഇതെല്ലാം മാധ്യമങ്ങള്‍ വലിയ വിവാദം ആക്കേണ്ട ആവശ്യമില്ല. മാധ്യമങ്ങള്‍ക്ക് അതാണ് ആവശ്യമെങ്കില്‍ ഞാന്‍ തന്നെ സൂചി തരാന്‍ തയാറാണ്.
ഇത് പതിനാലാമത്തെ വര്‍ഷമാണ് രാഷ്ട്രീയത്തില്‍. ഞാന്‍ ആരേയും ആക്ഷേപിച്ചിട്ടില്ല. അതല്ല എന്റെ രീതി. ഞാന്‍ ആരേയും ആക്ഷേപിക്കുന്നില്ല. ആരോടും എതിര്‍പ്പില്ല. ആരേയും ഭയമില്ല, അവര്‍ എന്റെ കൂടെ അതുപോലെ ഇരുന്നാല്‍ സന്തോഷമെന്നും തരൂര്‍ പറഞ്ഞു. നേരിട്ട വിഷമം എഐസിസിയെ അറിയിക്കുമോ എന്ന ചോദ്യത്തിന്, ചോദിച്ചാല്‍ അല്ലേ അറിയിക്കേണ്ട ആവശ്യമുള്ളൂ. എനിക്കൊരു പരാതിയും ഇല്ല. ഞാന്‍ എന്റെ ജോലി ചെയ്യുന്നു എന്നായിരുന്നു തരൂരിന്റെ മറുപടി.
Keywords: Shashi Tharoor MP press meet on Malabar, Kozhikode, News, Politics, Shashi Taroor, Controversy, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.