Muraleedharan | ശശി തരൂര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍, മതനേതാക്കളുടെ പിന്തുണയുള്ളത് നല്ലതെന്നും കെ മുരളീധരന്‍എം പി
Jan 11, 2023, 14:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ശശി തരൂര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന് കെ മുരളീധരന്‍ എംപി. എന്നാല്‍ മറ്റുള്ളവര്‍ക്ക് അയോഗ്യത ഉണ്ടെന്ന് അതിന് അര്‍ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തരൂരിനു മതനേതാക്കളുടെ പിന്തുണയുള്ളതു നല്ലതാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പാണ് മുന്നില്‍ കാണുന്നത്. പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പ്. രണ്ടു കടമ്പയും കടക്കലാണ് ഇപ്പോള്‍ പാര്‍ടിയുടെ ലക്ഷ്യം. ഭൂരിപക്ഷം കിട്ടുമ്പോള്‍ ആരു മുഖ്യമന്ത്രി എന്ന ചര്‍ചയ്ക്ക് ഈ ഘട്ടത്തില്‍ പ്രസക്തിയില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎല്‍എമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് പാര്‍ടി നേതാവിനെ നിശ്ചയിക്കുക എന്നും മുരളീധരന്‍ പറഞ്ഞു.
ശശി തരൂര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണ്. അതിനര്‍ഥം മറ്റുള്ളവര്‍ക്ക് അയോഗ്യതയുണ്ടെന്നല്ല. തരൂരിനു കിട്ടുന്ന സ്വീകാര്യതയില്‍ ആരും അസ്വസ്ഥരാകേണ്ടതില്ല. എല്ലാ മതവിഭാഗത്തിലുംപെട്ടവര്‍ അദ്ദേഹത്തെ അനുകൂലിക്കുന്നതു നല്ല കാര്യമായി കാണുക. അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തുകയാണു വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.
അടുത്ത തവണ സിറ്റിങ് സീറ്റായ വടകരയില്‍നിന്നു ലോക്‌സഭയിലേക്കു മത്സരിക്കാനാണു തന്റെ ആഗ്രഹം. എന്നാല്‍ ആഗ്രഹം പ്രകടിപ്പിക്കാനേ കഴിയൂ. തീരുമാനിക്കേണ്ടതു പാര്‍ടിയാണ്. ആഗ്രഹിച്ചതു നിയമസഭയിലേക്കു മത്സരിക്കാനായിരുന്നു. എന്നാല്‍ എല്ലാവരും കൂടി നിയമസഭയിലേക്കു പോകുമ്പോള്‍ ലോക്‌സഭയില്‍ ജയിക്കില്ലെന്ന തെറ്റായ സന്ദേശം ജനങ്ങളിലെത്തും.
ശശി തരൂര്‍ നിയമസഭയിലേക്കു മത്സരിക്കുമെന്നും പകരം തിരുവനന്തപുരത്ത് ആരെന്നുമൊക്കെയുള്ള ചര്‍ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. ഒരാള്‍ മാറുകയാണെങ്കില്‍ പകരക്കാരനെയും ഹൈകമാന്‍ഡ് തീരുമാനിക്കും. മത്സരിക്കണോ, മാറിനില്‍ക്കണോ, സീറ്റ് മാറണോ എന്നതൊക്കെ ഹൈകമാന്‍ഡാണു തീരുമാനിക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.
Keywords: Shashi Tharoor is fit to be CM, says Muraleedharan, Thiruvananthapuram, News, Politics, Chief Minister, K Muraleedaran, Shashi Taroor, Kerala.
നിയമസഭയിലേക്ക് മത്സരിക്കാന്‍ താന്‍ ആഗ്രഹിച്ചെന്നും പിന്നെ വേണ്ടെന്നു തോന്നിയെന്നും ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ചര്‍ചകള്‍ വേണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മത്സരം നടത്താറില്ലെന്നും നിയമസഭയിലേക്കു കാലാവധി കഴിയാന്‍ മൂന്നേകാല്‍ വര്‍ഷം ഇനിയും ബാക്കിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പാണ് മുന്നില്‍ കാണുന്നത്. പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പ്. രണ്ടു കടമ്പയും കടക്കലാണ് ഇപ്പോള്‍ പാര്‍ടിയുടെ ലക്ഷ്യം. ഭൂരിപക്ഷം കിട്ടുമ്പോള്‍ ആരു മുഖ്യമന്ത്രി എന്ന ചര്‍ചയ്ക്ക് ഈ ഘട്ടത്തില്‍ പ്രസക്തിയില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎല്‍എമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് പാര്‍ടി നേതാവിനെ നിശ്ചയിക്കുക എന്നും മുരളീധരന്‍ പറഞ്ഞു.
ശശി തരൂര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണ്. അതിനര്‍ഥം മറ്റുള്ളവര്‍ക്ക് അയോഗ്യതയുണ്ടെന്നല്ല. തരൂരിനു കിട്ടുന്ന സ്വീകാര്യതയില്‍ ആരും അസ്വസ്ഥരാകേണ്ടതില്ല. എല്ലാ മതവിഭാഗത്തിലുംപെട്ടവര്‍ അദ്ദേഹത്തെ അനുകൂലിക്കുന്നതു നല്ല കാര്യമായി കാണുക. അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തുകയാണു വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.
അടുത്ത തവണ സിറ്റിങ് സീറ്റായ വടകരയില്‍നിന്നു ലോക്‌സഭയിലേക്കു മത്സരിക്കാനാണു തന്റെ ആഗ്രഹം. എന്നാല്‍ ആഗ്രഹം പ്രകടിപ്പിക്കാനേ കഴിയൂ. തീരുമാനിക്കേണ്ടതു പാര്‍ടിയാണ്. ആഗ്രഹിച്ചതു നിയമസഭയിലേക്കു മത്സരിക്കാനായിരുന്നു. എന്നാല്‍ എല്ലാവരും കൂടി നിയമസഭയിലേക്കു പോകുമ്പോള്‍ ലോക്‌സഭയില്‍ ജയിക്കില്ലെന്ന തെറ്റായ സന്ദേശം ജനങ്ങളിലെത്തും.
ശശി തരൂര്‍ നിയമസഭയിലേക്കു മത്സരിക്കുമെന്നും പകരം തിരുവനന്തപുരത്ത് ആരെന്നുമൊക്കെയുള്ള ചര്‍ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. ഒരാള്‍ മാറുകയാണെങ്കില്‍ പകരക്കാരനെയും ഹൈകമാന്‍ഡ് തീരുമാനിക്കും. മത്സരിക്കണോ, മാറിനില്‍ക്കണോ, സീറ്റ് മാറണോ എന്നതൊക്കെ ഹൈകമാന്‍ഡാണു തീരുമാനിക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.
Keywords: Shashi Tharoor is fit to be CM, says Muraleedharan, Thiruvananthapuram, News, Politics, Chief Minister, K Muraleedaran, Shashi Taroor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.