Ramesh Chennithala | ശശി തരൂര്‍ ഫലസ്തീനൊപ്പമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്, ഇനി ഇക്കാര്യത്തില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തല
Oct 28, 2023, 18:38 IST
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞദിവസം ലീഗ് നടത്തിയ പരിപാടി ഉജ്ജ്വലവിജയം ആയിരുന്നുവെന്നും അതിനെ പൂര്‍ണമായും പിന്താങ്ങുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വാസ്തവത്തില്‍ ഇന്‍ഡ്യയില്‍ ആദ്യത്തെ ബഹുജന റാലി നടത്തിയത് മുസ്ലിം ലീഗാണെന്നും അവരതിന് അഭിനന്ദനം അര്ഹിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
റാലിയിലെ വിവാദത്തെ കുറിച്ചും ചെന്നിത്തല പ്രതികരിച്ചു. ഫലസ്തീനൊപ്പമാണെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇനി ഇക്കാര്യത്തില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നും പറഞ്ഞ ചെന്നിത്തല അതില്‍ക്കൂടുതല്‍ എനിക്കൊന്നും പറയാനില്ലെന്നും വ്യക്തമാക്കി. ഫലസ്തീന് ജനതയ്ക്കൊപ്പമാണ് ഞങ്ങള്‍ എല്ലാവരും. വര്‍ഷങ്ങള്‍ക്കുമുമ്പ് ഫലസ്തീന് ജനതയെ അടുത്തറിയാനുള്ള അവസരം കിട്ടിയ ഒരാളാണ് ഞാന്‍.
യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്‍ഡ്യാ പ്രസിഡന്റ് ആയിരിക്കുന്ന കാലത്ത് ചേരിചേരാരാജ്യങ്ങളുടെ ഉച്ചകോടിയില്‍ അതിന്റെ സെക്രടറി ജെനറല്‍ പദവി വഹിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അന്നാണ് യാസര്‍ അറാഫത്തിനെ ഉച്ചകോടിയില്‍ കൊണ്ടുവരുവാനും അദ്ദേഹത്തോടൊപ്പം രണ്ട് ദിവസക്കാലം ആ യോഗനടപടിയില്‍ പങ്കെടുക്കുവാനും കഴിഞ്ഞത്. ഇന്നും മറക്കാന്‍ കഴിയാത്ത കാര്യമാണത്. അന്നുമുതല്‍ അദ്ദേഹം മരിക്കുന്നതുവരെ ആ ബന്ധം തുടര്‍ന്ന് പോരുകയായിരുന്നു. പൊരുതുന്ന ഫലസ്തീനൊപ്പമാണ് എന്നും കോണ്‍ഗ്രസ് എന്നും ചെന്നിത്തല പറഞ്ഞു.
ഗാന്ധിജി, നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി അടക്കമുള്ള എല്ലാവരും ഫലസ്തീന് ജനതയ്ക്കൊപ്പമാണ് എന്നും നിലകൊണ്ടിട്ടുള്ളത്. കോണ്‍ഗ്രസിന്റെ എന്നത്തേയും നിലപാട് പൊരുതുന്ന ഫലസ്തീനൊപ്പം തന്നെയായിരുന്നു. വര്‍കിംഗ് കമിറ്റിയില്‍ ഇക്കാര്യം ഉന്നയിച്ചത് ഞാനാണ്. വര്‍കിംഗ് കമിറ്റി പ്രമേയം നിങ്ങളുടെ മുമ്പിലുണ്ട്. വര്‍കിംഗ് കമിറ്റി പ്രമേയം എല്ലാവര്ക്കും ബാധകമാണ്. അതുകൊണ്ട് കോണ്‍ഗ്രസ് പാര്‍ടി നിലപാട് ഫലസ്തീനൊപ്പമാണ്.
ഇപ്പോള്‍ അതിഭീകരമായ ആക്രമണ പ്രവര്‍ത്തനങ്ങള്‍ ഇസ്രാഈല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഗാസയില്‍ ഇസ്രാഈല്‍ നടത്തുന്ന ക്രൂരതയെ ശക്തമായി അപലപിക്കുന്നു. പിഞ്ചു കുഞ്ഞുങ്ങളെപ്പോലും കൊന്നൊടുക്കുന്നു. യുദ്ധനീതി കാറ്റില്‍ പറത്തിക്കൊണ്ട് ആശുപത്രികള്‍ക്ക് ബോംബിടുന്നു. ഇന്ധനം നല്‍കാതെ ആശുപത്രിയില്‍ കിടക്കുന്ന രോഗികളെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കുന്നു. ഇത്രയും ക്രൂരമായ നടപടികള്‍ ഇസ്രാഈല്‍ സ്വീകരിക്കുമ്പോള്‍ അതിനെ നമ്മള് എല്ലാവരും ചേര്‍ന്ന് അപലപിക്കുകയാണ് വേണ്ടത്.
വാസ്തവത്തില്‍ കേന്ദ്ര ഗവണ്മെന്റ് കുറേക്കൂടി ശക്തമായ നിലപാട് ഈ കാര്യത്തില്‍ സ്വീകരിക്കണം. അവിടെ ഗാസയിലെ വേദനിക്കുന്ന ജനങ്ങള്‍ക്ക് പിന്തുണ നല്‍കണം. അവിടെ കുട്ടികളും സ്ത്രീകളും അടക്കമുള്ള പാവങ്ങള്‍ക്ക് നേരെ ഉയര്‍ന്നുവരുന്ന അക്രമങ്ങളെയും ബോംബ് ആക്രമണങ്ങളെയും കര യുദ്ധത്തെയും എല്ലാം അപലപിക്കാനും അതില്‍ വിഷമിക്കുന്ന, വേദനിക്കുന്ന ജനങ്ങളെ സഹായിക്കുവാനുമാണ് കേന്ദ്ര ഗവണ്മെന്റ് മുന്നോട്ടുവരേണ്ടത്.
കോണ്‍ഗ്രസിന്റെ നിലപാട് വളരെ വ്യക്തമാണ്. ഫലസ്തീന് ജനതക്കൊപ്പമാണ് കോണ്‍ഗ്രസ്. ഹമാസ് നടത്തുന്നത് ഭീകര പ്രവര്‍ത്തനമാണെന്ന് ഒരിക്കലും ഒരിടത്തും കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. തന്നെയുമല്ല വര്‍ഷങ്ങളായി അവിടുത്തെ പോരാട്ടങ്ങള്‍ അറിയാവുന്ന ഒരാളായതുകൊണ്ട് ഞാന്‍ പറയുന്നു Palastine have been pushed the wall. അതുകൊണ്ട് ഒരുപക്ഷേ അവര്‍ക്ക് പ്രതികരിക്കേണ്ടി വന്നു കാണും.
അവര്‍ക്ക് ജീവിക്കാനുള്ള അവകാശംപോലും നഷ്ടപ്പെടുത്തി അവരെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ ചിലപ്പോള്‍ അവര്‍ പ്രതികരിച്ചു കാണും. ആ പ്രതികരണം ഒരിക്കലും ഒരു തീവ്രവാദപ്രവര്‍ത്തനമായി ഞാന്‍ കാണുന്നില്ല. മാത്രവുമല്ല, ഇപ്പോഴത്തെ സ്ഥിതി എന്താണ് ? ലോകരാജ്യങ്ങള്‍പോലും ഇപ്പോള്‍ ഈ നടപടിയോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

Keywords: Shashi Tharoor clarified that he is with Palestine, Ramesh Chennithala says no need for controversy in this regard, Thiruvananthapuram, News, Ramesh Chennithala, Controversy, Politics, Congress, Shashi Tharoor, Muslim League, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.