SWISS-TOWER 24/07/2023

Controversy | സംഘടനാ ചട്ടക്കൂട് മറികടന്ന് പ്രവര്‍ത്തിച്ചിട്ടില്ല, പാര്‍ടിയുടെ ഭാഗമല്ലേ യൂത് കോണ്‍ഗ്രസ്? അവര്‍ വിളിക്കുമ്പോള്‍ പോകാതിരിക്കുന്നത് എങ്ങനെ? ശശി തരൂര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സംഘടനാ ചട്ടക്കൂട് മറികടന്നു താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എംപി. പാര്‍ടിയുടെ ഭാഗമല്ലേ യൂത് കോണ്‍ഗ്രസ് എന്നുചോദിച്ച അദ്ദേഹം അവര്‍ വിളിക്കുമ്പോള്‍ പോകാതിരിക്കുന്നത് എങ്ങനെയാണെന്നും ചോദിച്ചു. താല്‍പര്യമുള്ളവര്‍ വരട്ടെ. ഡിസിസി പ്രസിഡന്റുമാരോട് പറയാതെ എവിടെയും പോകാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Aster mims 04/11/2022

Controversy | സംഘടനാ ചട്ടക്കൂട് മറികടന്ന് പ്രവര്‍ത്തിച്ചിട്ടില്ല, പാര്‍ടിയുടെ ഭാഗമല്ലേ യൂത് കോണ്‍ഗ്രസ്? അവര്‍ വിളിക്കുമ്പോള്‍ പോകാതിരിക്കുന്നത് എങ്ങനെ? ശശി തരൂര്‍

തന്റെ ഭാഗത്തുനിന്ന് അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് അറിയിപ്പ് കിട്ടിയിട്ടുണ്ടാകണമെന്നും തരൂര്‍ പറഞ്ഞു. താന്‍ മുന്‍പും പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. ഇപ്പോള്‍ മാത്രം വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, യൂത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ തരൂരിനൊപ്പം കോട്ടയം ഡിസിസി പ്രസിഡന്റ് വേദി പങ്കിട്ടില്ല. പ്രൊഫ. കെഎം ചാണ്ടി അനുസ്മരണത്തിനെത്തിയ നാട്ടകം സുരേഷ് മടങ്ങിപ്പോയി. തരൂരിന്റേത് അച്ചടക്ക ലംഘനമാണെന്നും പാര്‍ടി ചട്ടക്കൂടിന് വിരുദ്ധമായി പ്രവര്‍ത്തിക്കാനാകില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു.

Keywords: Shashi Tharoor about Kottayam DCC controversy, Thiruvananthapuram, News, Politics, Controversy, Shashi Taroor, Kerala, DCC.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia