Sharon murder | പാറശാല ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) പാറശാല ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം. കസ്റ്റഡിയിലിരിക്കെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡികല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട ഗ്രീഷ്മയ്ക്ക് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. മരുന്നുകളും നല്‍കുന്നില്ല. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം.
Aster mims 04/11/2022

Sharon murder | പാറശാല ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം

അതേസമയം, ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും അമ്മാവന്‍ നിര്‍മല്‍ കുമാറിനെ നെയ്യാറ്റിന്‍കര സബ്ജയിലിലേക്കും മാറ്റി. ഇവരുടെ തെളിവെടുപ്പിനിടെ കഴിഞ്ഞദിവസം കണ്ടെത്തിയ കളനാശിനിയുടെ കുപ്പി ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. ഗ്രീഷ്മയെ തെളിവെടുപ്പിനെത്തിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

അതിനിടെ, ഒക്ടോബര്‍ 14ന് ഷാരോണും സുഹൃത്തും ബൈകില്‍ ഗ്രീഷ്മയുടെ വീട്ടിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവം നടന്ന ഗ്രീഷ്മയുടെ വീട് തമിഴ്‌നാട്ടിലായതിനാല്‍ അന്വേഷണം തുടരുന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.

കേരളത്തിലുള്ള ഷാരോണിനെ ഗ്രീഷ്മ വിളിച്ചുവരുത്തി കൊലപെടുത്തിയതാണെന്നു പൊലീസ് വാദിക്കുന്നതിനാല്‍ ക്രിമിനല്‍ നടപടിക്രമത്തിലെ 178-ാം വകുപ്പ് പ്രകാരം നിലവിലെ അന്വേഷണം തുടരാം. എന്നാല്‍, അതിനു തക്കതായ തെളിവ് ശേഖരിക്കേണ്ടതുണ്ട്.

Keywords: Sharon Raj murder: Investigation team to take Greeshma into custody, Thiruvananthapuram, News, Custody, Murder case, Police, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script