Legal advice | ഷാരോണിനെ കൊലപ്പെടുത്തുന്നതിനായി വിഷം കഷായത്തില്‍ കലര്‍ത്തി നല്‍കിയത് തമിഴ്നാട്ടില്‍ വച്ച് , ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം; നിയമോപദേശം തേടി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ അന്വേഷണ സംഘത്തിന് ആശയക്കുഴപ്പം. ഇതേതുടര്‍ന്ന് നിയമോപദേശം തേടി ക്രൈംബ്രാഞ്ച്. ഷാരോണിനെ കൊലപ്പെടുത്തുന്നതിനായി വിഷം കഷായത്തില്‍ കലര്‍ത്തി നല്‍കിയത് തമിഴ്നാട്ടിലായതിനാല്‍ തുടരന്വേഷണത്തില്‍ നിയമപരമായ ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമോപദേശം തേടിയിരിക്കുന്നത്.
Aster_MIMS

Legal advice | ഷാരോണിനെ കൊലപ്പെടുത്തുന്നതിനായി വിഷം കഷായത്തില്‍ കലര്‍ത്തി നല്‍കിയത് തമിഴ്നാട്ടില്‍ വച്ച് , ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം; നിയമോപദേശം തേടി

കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുടെ വീട്ടില്‍വെച്ചാണ് കഷായത്തില്‍ കളനാശിനി കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് മൊഴി. എന്നാല്‍ ഈ വീട് സ്ഥിതിചെയ്യുന്നത് കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലാണ്. തമിഴ്നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണിത്.

എന്നാല്‍ ഷാരോണ്‍ കൊലക്കേസില്‍ പരാതി ലഭിച്ചതും കേസ് രെജിസ്റ്റര്‍ ചെയ്തതുമൊക്കെ പാറശ്ശാല പൊലീസ് സ്റ്റേഷനിലായിരുന്നു. കേസില്‍ മൂന്ന് പ്രതികളെ കേരള പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തില്‍ നിയമപ്രശ്നങ്ങളുണ്ടോ, കേസ് തമിഴ്നാട് പൊലീസിന് കൈമാറേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണസംഘം നിയമോപദേശം തേടിയത്. കേസില്‍ തമിഴ്നാട് പൊലീസും കേരള പൊലീസില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

അതിനിടെ, കഴിഞ്ഞദിവസം കേസില്‍ പ്രതിചേര്‍ത്ത ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും ചൊവ്വാഴ്ച പൊലീസ് തെളിവെടുപ്പിന് എത്തിക്കും. കഷായം നല്‍കിയ കുപ്പി ഉള്‍പെടെ വീട്ടില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചെന്നായിരുന്നു അമ്മ സിന്ധുവിന്റെയും അമ്മാവന്‍ നിര്‍മല്‍ കുമാറിന്റെയും മൊഴി. ഇത് ഉള്‍പെടെയുള്ള നിര്‍ണായക തെളിവുകള്‍ കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.

Keywords: Sharon Raj murder case; Police seeks legal advice about investigation, Thiruvananthapuram, News, Murder case, Trending, Police, Complaint, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia