SWISS-TOWER 24/07/2023

Investigation | ഷാരോണ്‍ കൊലപാതകം: ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) പാറശാലയിലെ ഷാരോണ്‍ രാജിന്റെ കൊലപതാകവുമായി ബന്ധപ്പെട്ട് പ്രതികളുമായി ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവന്‍ നിര്‍മല്‍ കുമാറിനെയും പൂവാറിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ആയുര്‍വേദ ആശുപത്രിയിലാണ് തെളിവെടുപ്പ് നടത്തിയത്.

ഇവിടെനിന്നു വാങ്ങിയ മരുന്നുകൂട്ട് ഉപയോഗിച്ച് ഉണ്ടാക്കിയ കഷായത്തിലാണ് ഗ്രീഷ്മ കളനാശിനി കലര്‍ത്തി ഷാരോണിനു നല്‍കിയത്. ഗ്രീഷ്മ നല്‍കിയ കഷായവും ജൂസും കുടിച്ച്, കാമുകന്‍ പാറശാല മുര്യങ്കര സ്വദേശി ഷാരോണ്‍ രാജ് മരിച്ച സംഭവത്തില്‍ പാറശാലയിലെ ഒരു കഷായക്കടയില്‍ നിന്നാണ് കഷായം വാങ്ങിയതെന്നാണു ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ പറഞ്ഞത്.
Aster mims 04/11/2022

Investigation | ഷാരോണ്‍ കൊലപാതകം: ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ചോദ്യം ചെയ്യലിനു മുന്‍പ് ആയുര്‍വേദ ഡോക്ടറില്‍നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. താന്‍ കഷായം നല്‍കിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മൊഴി. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് തെളിവെടുപ്പ് നടത്തിയത്.

കളിയിക്കാവിളയില്‍നിന്ന് അമ്മാവന്‍ വാങ്ങിയ കീടനാശിനി ആരും കാണാതെ ഗ്രീഷ്മ കുപ്പിയില്‍ ശേഖരിച്ചു കഷായത്തില്‍ കലര്‍ത്തി ഷാരോണിനു നല്‍കുകയായിരുന്നു. ഷാരോണ്‍ അവശനിലയിലായതോടെയാണ് ബന്ധുക്കള്‍ക്കു സംശയം തോന്നിത്തുടങ്ങിയത്. ഷാരോണ്‍ മരിച്ചത് വിഷം കലര്‍ന്ന കഷായം കുടിച്ചാണെന്ന വാര്‍ത്ത വന്നതോടെ ഗ്രീഷ്മയുടെ അമ്മയുടെ സഹോദരന്‍ കീടനാശിനികള്‍ പരിശോധിച്ചു.

ഒരു കീടനാശിനിക്കുപ്പിയില്‍ കുറവ് കണ്ടെത്തിയതോടെ ഗ്രീഷ്മയുടെ അമ്മയെ വിവരം അറിയിച്ചു. ഇരുവരും ചോദ്യം ചെയ്തതോടെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയുടെ നിര്‍ദേശപ്രകാരം അമ്മാവന്‍ കുപ്പി കൊണ്ടുപോയി നശിപ്പിക്കുകയായിരുന്നു. കൊലപാതകത്തിന് കൂട്ടുനിന്നതോടെയാണ് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

Keywords: Sharon murder: Evidence collection with Greeshma's mother and uncle, Thiruvananthapuram, News, Murder case, Police, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia