Booked | ഷെയര്‍ ട്രേഡിങ് തട്ടിപ്പിലൂടെ ന്യൂമാഹി സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു

 


തലശ്ശേരി: (KVARTHA) ജില്ലയില്‍ സൈബര്‍ തട്ടിപ്പ് സംബന്ധിച്ച് ലഭിച്ചത് വിവിധ പരാതികള്‍. പരാതിക്കാര്‍ക്ക് വന്‍ തുക നഷ്ടമായതായി പൊലീസ്. ന്യൂമാഹി സ്വദേശിക്ക് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത് 32,05,000 രൂപ. ഷെയര്‍ ട്രേഡിംഗ് പ്ലാറ്റ് ഫോമില്‍ പണം നിക്ഷേപിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതിന് പരാതിക്കാരന്‍ ആദിത്യ ബിര്‍ള കാപിറ്റല്‍ ഷെയറിന്റെ വ്യാജ വെബ് സൈറ്റ് സന്ദര്‍ശിക്കുകയും കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെടുകയും അവരുടെ ഉപദേശപ്രകാരം വിവിധ ഇടപാടുകളിലായി 32,05,000 രൂപ നഷ്ടപ്പെടുകയും ചെയ്തു.

Booked | ഷെയര്‍ ട്രേഡിങ് തട്ടിപ്പിലൂടെ ന്യൂമാഹി സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു
 

ഇന്‍ഡ്യാ മാര്‍ട് പ്ലാറ്റ് ഫോംമില്‍ സാധനം വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും, ഏതോ ഒരാള്‍ പച്ചക്കറി വ്യാപാരി എന്ന നിലയില്‍ അപേക്ഷകനെ ബന്ധപ്പെടുകയുമായിരുന്നു. യഥാര്‍ഥ വ്യാപാരിയാണെന്ന് വിശ്വസിപ്പിച്ച് സാധനം(പച്ചക്കറി ) ഓര്‍ഡര്‍ ചെയ്യിപ്പിക്കുകയും 1,43,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത സാധനം ലഭിച്ചില്ല. പിന്നീട് ഓരോ ആവശ്യങ്ങള്‍ പറഞ്ഞു വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നുള്ള സ്റ്റാഫ് എന്ന നിലയില്‍ ഒരാള്‍ അപേക്ഷകനെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ക്രെഡിറ്റ് പരിധി വര്‍ധിപ്പിക്കുന്നതിനായി പരാതിക്കാരന്‍ കാര്‍ഡ് വിശദാംശങ്ങളും ഒടിപിയും പങ്കിടുകയും തുടര്‍ന്ന് പരാതിക്കാരന്റെ എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 89,142 രൂപ നഷ്ടപ്പെടുകയുമായിരുന്നു.

ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഇടപാടുകാര്‍ ഇരയാവുകയാണെങ്കില്‍ ഉടന്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് സൈബര്‍ ക്രൈം ഹെല്‍പ് ലൈന്‍ നമ്പറായ 1930 തില്‍ വിളിച്ച് പരാതി രെജിസ്റ്റര്‍ ചെയ്യണമെന്ന് കണ്ണൂര്‍ സൈബര്‍ പൊലീസ് അറിയിച്ചു.



Keywords: Share trading fraud case; Cyber police registered a case, Kannur, News, Share Trading Fraud Case, Cyber Police, Cheating, Complaint, Probe, Phone Call, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia