ശാന്‍ വധക്കേസ്: ആര്‍ എസ് എസ് സംസ്ഥാന നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് തുളസീധരന്‍ പള്ളിക്കല്‍
Dec 25, 2021, 16:20 IST
തിരുവനന്തപുരം: (www.kvartha.com 25.12.2021) എസ് ഡി പി ഐ സംസ്ഥാന സെക്രടെറി കെ എസ് ശാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍ എസ് എസ് സംസ്ഥാന തല ഗൂഢാലോചന വ്യക്തമായ സാഹചര്യത്തില്‍ സംസ്ഥാന-ജില്ലാ നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍.
പ്രധാന പ്രതികള്‍ ആര്‍ എസ് എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുമായി സംസാരിക്കുന്ന ഫോടോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. കൂടാതെ, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെ സംരക്ഷിച്ചതിന് വിവിധ ജില്ലകളിലെ ആര്‍ എസ് എസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയുമാണെന്നും തുളസീധരന്‍ പറഞ്ഞു.
തൃശൂര്‍ ജില്ലയിലെ കള്ളായി സ്വദേശികളും ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് കെ ടി സുരേഷ്, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉമേഷ് എന്നിവരെ പൊലീസ് ഇതിനോടതം തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നു. തൃശൂര്‍ ജില്ലയില്‍ പീച്ചി, ചിമ്മിനി, ചാലക്കുടി ഉള്‍പെടെയുള്ള വനമേഖലയുടെ ചുമതലയാണ് സുരേഷിന്. കള്ളായി വനത്തോട് ചേര്‍ന്ന് ആള്‍ താമസമില്ലാത്ത സുരേഷിന്റെ ഭാര്യ വീടാണ് ഒളിത്താവളമായി സംഘം ഉപയോഗിക്കുന്നത് എന്നും തുളസീധരന്‍ ആരോപിച്ചു.
അക്രമങ്ങള്‍ക്കുശേഷം സംസ്ഥാനത്തെ ആര്‍എസ്എസ് ക്രിമിനലുകളെ ഇവിടെ എത്തിച്ചാണ് ഒളിവില്‍ പാര്‍പിക്കുന്നത്. പൊലീസെത്തിയാല്‍ വനത്തിനുള്ളിലേക്ക് കയറി പ്രതികള്‍ക്ക് രക്ഷപ്പെടാനാവും. ഈ വീട്ടിലേക്കുള്ള വഴികളിലെല്ലാം കാവലൊരുക്കിയ ആര്‍ എസ് എസുകാരെയും വട്ടക്കൊട്ടായിയിലുള്ള സുരേഷിന്റെ വീട്ടില്‍ പ്രതികള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കിയവരെയും ഇതുവരെ പ്രതി ചേര്‍ക്കാന്‍ പൊലീസ് തയാറായിട്ടില്ലെന്നും തുളസീധരന്‍ പറഞ്ഞു.
രണ്ടര മാസത്തെ ആസൂത്രണത്തിനു ശേഷമാണ് ശാനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തു എന്നതിന്റെ പേരില്‍ നാമമാത്രമായ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കൊലപാതകം ആസൂത്രണം ചെയ്യുകയും പ്രതികളെ രക്ഷപ്പെടുത്തുകയും ഒളിവില്‍ പാര്‍പിക്കുകയും ചെയ്ത ഉന്നത നേതാക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത് എന്നും തുളസീധരന്‍ പള്ളിക്കല്‍ ആരോപിച്ചു.
ശാന്‍ വധക്കേസിലെ ആര്‍ എസ് എസ് ഉന്നത തല ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് നേതാക്കളെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.
Keywords: Shan murder case: Tulsidharan Pallikkal demands for probe into role of RSS state leaders, Thiruvananthapuram, News, Murder case, RSS, SDPI, Allegation, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.