ശാൻ വധക്കേസിൽ ആർഎസ്എസ് ജില്ലാ പ്രചാരക് അറസ്റ്റിൽ; പ്രതികൾക്ക് ഒളിത്താവളമൊരുക്കിയെന്ന് പൊലീസ്
Dec 27, 2021, 22:59 IST
ആലപ്പുഴ: (www.kvartha.com 27.12.2021) എസ് ഡി പി ഐ സംസ്ഥാന സെക്രടറിയായിരുന്ന ശാനിനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് ജില്ലാ പ്രചാരക് അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ അനീഷാണ് അറസ്റ്റിലായത്. ആലുവ ജില്ലാ പ്രചാരകനാണ് ഇയാൾ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. കേസിൽ 16 പ്രതികളാണ് ഉള്ളത്.
ശാനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ആർഎസ്എസ് നേതാക്കന്മാർക്ക് അനീഷ് ആലുവ കാര്യാലയത്തിൽ ഒളിത്താവളമൊരുക്കിയെന്നാണ് പൊലീസ് പറയുന്നത്.
ഡിസംബർ 18ന് രാത്രിയാണ് മണ്ണഞ്ചേരി പൊന്നാടിനു സമീപം നടുറോഡിൽ ശാനിന് വെട്ടേറ്റത്. വയലാറിലെ നന്ദു കൃഷ്ണ വധത്തിന്റെ പ്രതികാരമായാണ് ശാനിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് റിമാൻഡ് റിപോർടിൽ പറയുന്നു. ഇതിനായി ആർഎസ്എസ് കാര്യാലയത്തിൽ വെച്ച് രഹസ്യ യോഗങ്ങൾ ചേർന്നുവെന്നും കൊലയാളി സംഘത്തെ തൃശൂരിലേക്ക് രക്ഷപെടാൻ സഹായിച്ചത് ആർഎസ്എസ് നേതാക്കൾ ആണെന്നും റിമാൻഡ് റിപോർടിലുണ്ട്.
Keywords: Kerala, News, Alappuzha, RSS, Case, Murder, Police, Arrest, Youth, SDPI, Political party, Politics, Shan case; one more arrested .
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.