'ദിലീപിന്റെ ഫോണ്‍ സെര്‍വീസ് ചെയ്തിരുന്ന ആളുടെ മരണത്തില്‍ സംശയം'; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി

 


കൊച്ചി: (www.kvartha.com 31.01.2022) നടന്‍ ദിലീപിന്റെ ഫോണ്‍ സെര്‍വീസ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ സെര്‍വീസ് സെന്റര്‍ ഉടമയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി. എറണാകുളത്ത് മൊബൈല്‍ ഫോണ്‍ സെര്‍വീസ് സെന്റര്‍ നടത്തിയിരുന്ന ശലീഷിന്റെ അപകടമരണത്തിലാണ് കുടുംബം അങ്കമാലി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

'ദിലീപിന്റെ ഫോണ്‍ സെര്‍വീസ് ചെയ്തിരുന്ന ആളുടെ മരണത്തില്‍ സംശയം'; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി

ശലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും സാമൂഹികമാധ്യമങ്ങളിലും ചില സംശയങ്ങള്‍ ഉയരുന്നുണ്ടെന്നും അതിനാല്‍ അന്വേഷണം നടത്തി വസ്തുത പുറത്തുകൊണ്ടുവരണമെന്നും ശലീഷിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

2020 ഓഗസ്റ്റില്‍ അങ്കമാലിയിലുണ്ടായ വാഹനാപകടത്തിലാണ് ശലീഷ് മരിക്കുന്നത്. ശലീഷ് ഓടിച്ചിരുന്ന കാര്‍ മീഡിയനിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസും ഇതുതന്നെയാണ് കണ്ടെത്തിയത്.

എന്നാല്‍ മരണത്തില്‍ സംശയങ്ങളുണ്ടെന്നും പുനരന്വേഷണം വേണെമെന്നുമാണ് ശലീഷിന്റെ കുടുംബം ഇപ്പോള്‍ പറയുന്നത്. പുനരന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി നിലവില്‍ ദീലിപിനെതിരെ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് തന്നെ കൈമാറാനും സാധ്യതയുണ്ട്.

ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സെര്‍വീസ് നടത്തിയിരുന്നത് ശലീഷിന്റെ എറണാകുളത്തെ സെര്‍വീസ് സെന്ററിലായിരുന്നു. ദിലീപുമായി അടുത്ത ബന്ധമുണ്ടായിരുന്ന ശലീഷ് 'വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍' അടക്കമുള്ള ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Keywords:  Shaleel's death case; Family complaint seeking retrial, Kochi, News, Cine Actor, Dileep, Mobile Phone, Complaint, Accidental Death, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia