പാണ്ട്യാല ഗോപാലൻ മാസ്റ്ററെ പൊതുവേദിയിൽ വരെ നീതിരഹിതമായി ആക്രമിച്ച മകനാണ് ഷാജിയെന്ന് മാസ്റ്ററുടെ ശിഷ്യൻ ഗംഗാധരൻ ചെമ്പാടത്ത്
Jun 21, 2021, 18:35 IST
സൂപ്പി വാണിമേൽ
കണ്ണൂർ: (www.kvartha.com 21.06.2021) പാണ്ട്യാല ഗോപാലൻ മാസ്റ്ററെ പൊതുപ്രസംഗത്തിലടക്കം നീതി രഹിതമായി ആക്രമിച്ച മകനാണ് ഷാജിയെന്ന് ശിഷ്യനും റിട. അധ്യാപകനുമായ ഗംഗാധരൻ ചെമ്പാടത്ത് കെവാർത്തയോട്. പാണ്ട്യാല ഷാജി പിണറായി വിജയനെ ഉന്നമിട്ട് ചാനൽ അഭിമുഖങ്ങളിൽ നടത്തിയ പരാമർശങ്ങളോട്
പ്രതികരിക്കുകയായിരുന്നു സിപിഎം മാങ്ങാട്ടിടം വെസ്റ്റ് ലോകൽ കമിറ്റി അംഗമായ ഗംഗാധരൻ മാഷ്.
'ഞങ്ങൾക്ക് പിണറായി വിജയനേയും പാണ്ട്യാല ഗോപാലൻ മാഷേയും പാണ്ട്യാല ഷാജിയേയും അറിയാം. നിങ്ങൾ പത്രക്കാർക്ക് അതുപോലെ അറിയാൻ വഴിയില്ല. ഷാജിയുടെ ഈ വീർ വാക്കുകളും തല്ലുകൊള്ളിത്തരമാണ്. ഇതിനേക്കാൾ മോശം ശൈലിയിലായിരുന്നുവല്ലോ സിഎംപിയുടെ ആവിർഭാവ കാലത്ത് അതിന്റെ നേതാക്കളും തൊട്ടുപിന്നാലെ സിഎംപിയിലേക്ക് കുളുത്താറ്റിയ ഷാജിയും. സ്വന്തം കൈയിരിപ്പുകൊണ്ട് വല്ലേടത്തുനിന്നും വല്ലതും കിട്ടിയതിന് ഇപ്പോൾ പിണറായിയെ ഭള്ള് പറയുന്നത് പുതിയ കെപിസിസി അധികാരിയുടെ ചിറിയിൽ നിന്ന് വല്ലതും ഇറ്റിവീഴുന്നത് നക്കിക്കുടിച്ച് ദാഹം തീർക്കാം എന്ന മോഹത്തോടെയാവണം.

പാണ്ട്യാല ഗോപാലൻ മാഷ് ഞങ്ങളുടെ പാർടിയിലെ പ്രമുഖനായ നേതാവാണ്. പിണറായിയെ കമ്യൂണിസം പഠിപ്പിച്ചത് മാഷാണെന്ന് പറയുന്നത് ശരിയായാലും തെറ്റായാലും നിഷേധിക്കേണ്ട കാര്യമല്ല. എന്നാൽ സ്വന്തം പിതാവ് പഠിപ്പിച്ച കമ്യൂണിസമാണ് തന്റെ നേർക്ക് പ്രയോഗിച്ചത് എന്ന് ഷാജി പറയുന്നേടത്ത് പൊരുത്തക്കേടുണ്ട്. ആ ഗുരുത്വമില്ലായ്മ പൊതുവേദിയിൽ നിന്നുവരെ കേട്ടവരാണ് ഞങ്ങൾ. അച്ഛനും മകനും നല്ല ബന്ധമായിരുന്നില്ല. പൊതുപ്രസംഗങ്ങളിലടക്കം ഗോപാലൻ മാസ്റ്ററെ നീതിരഹിതമായി ആക്രമിച്ച മകനാണിത്. പിന്നെ, മകന് തല്ല് കിട്ടിയതറിഞ്ഞാൽ ഏതച്ഛനാണ് സങ്കടമില്ലാതിരിക്കുക?
എസ് എഫ് ഐയുടെ പൂർവരൂപമായ കെ എസ് എഫിലൂടെയാണ് താനും പൊതുപ്രവർത്തനം പഠിച്ചുതുടങ്ങിയത്. 1967-68ൽ പാതിരിയാട് കോട്ടയം (കണ്ണൂർ ജില്ല) രാജാസ് ഹൈസ്കൂളിൽ കെ എസ് എഫ് യൂനിറ്റ് സെക്രടറിയായിരുന്നു. കൂത്തുപറമ്പ് നിർമലഗിരി കോളജിലായിരുന്നു തുടർപഠനം. ആ കാമ്പസ് ഫെഡറേഷന് നിരോധിത മേഖലയായിരുന്നു അന്ന്. 1973ൽ അധ്യാപകനായി.
പാർടി അനുഭാവ അധ്യാപക സംഘടനയായ കെ എസ് ടി എയുടെ കൂത്തുപറമ്പ് സബ് ജില്ല കമിറ്റിയിൽ പ്രവർത്തിക്കുമ്പോൾ ഗോപാലൻ മാസ്റ്റർ കെ എസ് ടി എ കണ്ണൂർ ജില്ല കമിറ്റിയിലുണ്ടായിരുന്നു. ഷാജിയെ താൻ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്ന് 69കാരനായ ഗംഗാധരൻ മാഷ് പറഞ്ഞു. ഞങ്ങളുടെ വീടുകൾ തമ്മിൽ മൂന്ന്-നാല് കിലോമീറ്റർ ദൂരമേയുള്ളൂ. ഇനിയും കൂടുതൽ പറയാൻ കഴിയും. എന്നാൽ നേരറിവില്ലാത്ത കേട്ടുകേൾവിയിലേക്ക് പോവുന്നത് ശരിയല്ലല്ലോ - മാഷ് പറഞ്ഞു.
Keywords: Kerala, News, Top-Headlines, Politics, Political party, CPM, Minister, Trending, Shaji is the son of Pandyala Gopalan who unjustly attacked the master even in public. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.