Missing | ശാജഹാന്‍ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത 2 യുവാക്കളെ കാണാനില്ലെന്ന് കോടതിയില്‍ അമ്മമാരുടെ പരാതി

 


ADVERTISEMENT

പാലക്കാട്: (www.kvartha.com) ശാജഹാന്‍ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെ കാണാനില്ലെന്ന് കോടതിയില്‍ അമ്മമാരുടെ പരാതി. കൊട്ടേക്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്ന് പറഞ്ഞാണ് ഇവരുടെ അമ്മമാര്‍ പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചത്.
Aster_MIMS
പരാതി പരിഗണിച്ച കോടതി, അന്വേഷണം നടത്താനായി അഭിഭാഷക കമിഷനെ നിയോഗിച്ചു. ഇരുവരും സുഹൃത്തുക്കളാണെന്ന് അമ്മമാര്‍ പറയുന്നു. ഒരാളെ കസ്റ്റഡിയിലെടുത്തപ്പോള്‍ മറ്റേ ആളെയും കൊണ്ടുപോയെന്നാണ് ഇവര്‍ പറയുന്നത്.

Missing | ശാജഹാന്‍ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത 2 യുവാക്കളെ കാണാനില്ലെന്ന് കോടതിയില്‍ അമ്മമാരുടെ പരാതി

കോടതിയുടെ നിര്‍ദേശപ്രകാരം അഭിഭാഷക കമിഷന്‍ പാലക്കാട് സൗത് പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തുകയാണ്. ശനിയാഴ്ച ഉച്ചയോടെയാണ് കമിഷന്‍ പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചത്. യുവാക്കളുടെ അമ്മമാരും പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.

സി പി എം പ്രാദേശിക നേതാവായ ശാജഹാനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. കേസില്‍ ആദ്യം അറസ്റ്റിലായ നാലുപേരെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു.

പ്രതികളെല്ലാം ബി ജെ പി-ആര്‍ എസ് എസ് അനുഭാവികളാണെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപോര്‍ട്. എന്നാല്‍ തങ്ങള്‍ സി പി എം അനുഭാവികളാണെന്ന് ചില പ്രതികള്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Keywords:  Shajahan murder case accused missing from Police Custody, Palakkad, News, Politics, Murder case, Custody, Police, Complaint, Court, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia