Shailaja Teacher | ലിനിയുടെ മക്കള്‍ക്ക് ഒരമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷം; ആശംസകള്‍ അറിയിച്ച് ശൈലജ ടീചര്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ പുനര്‍വിവാഹത്തിന് ആശംസകളുമായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീചര്‍. ഫേസ്ബുക് പോസ്റ്റിലൂടെയാണ് സജീഷിനും പ്രതിഭയ്ക്കും ശൈലജ ടീചര്‍ വിവാഹാശംസകള്‍ നേര്‍ന്നത്.

ലിനി വിട്ടുപിരിഞ്ഞതിന് ശേഷം സജീഷും മക്കളും എല്ലാവരുടേയും മനസിലെ വേദനിക്കുന്ന ഒരോര്‍മയാണെന്നും റിതുലിനും സിദ്ധാര്‍ഥിനും ഒരു അമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ശൈലജ ടീചര്‍ കുറിപ്പില്‍ പറയുന്നു. ഈ വിവാഹം മക്കളുടെ മനസിനും സന്തോഷം നല്‍കുന്ന കാര്യമായിരിക്കുമെന്നും ശൈലജ ടീചര്‍ വ്യക്തമാക്കുന്നു.
Aster_MIMS

Shailaja Teacher | ലിനിയുടെ മക്കള്‍ക്ക് ഒരമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷം; ആശംസകള്‍ അറിയിച്ച് ശൈലജ ടീചര്‍

സജീഷും പ്രതിഭയും മക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ശൈലജ ടീചര്‍ ആശംസാ കുറിപ്പ് പോസ്റ്റ് ചെയ്തത്. ആഗസ്റ്റ് 29-ന് വടകര ലോകനാര്‍കാവ് ക്ഷേത്രത്തില്‍ വെച്ചാണ് സജീഷിന്റേയും അധ്യാപികയായ പ്രതിഭയുടേയും വിവാഹം. കഴിഞ്ഞദിവസം ഇക്കാര്യം സജീഷ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു.

ലിനിയുടെ മരണശേഷം മക്കള്‍ക്കൊപ്പം ചെമ്പനോടയിലെ വീട്ടിലാണ് സജീഷ് താമസിക്കുന്നത്. ലിനിയോടുള്ള ആദരാസൂചകമായി സജീഷിന് സര്‍കാര്‍ ജോലിയും നല്‍കിയിരുന്നു. ഇപ്പോള്‍ പന്നിക്കോട്ടൂര്‍ പി എച സിയില്‍ ക്ലര്‍കാണ് സജീഷ്.

2018-ല്‍ നിപ ബാധിച്ചാണ് പേരാമ്പ്ര താലൂക് ആശുപത്രി നഴ്സായിരുന്ന ലിനി മരിച്ചത്. രോഗികളെ ശുശ്രൂഷിച്ചതിലൂടെയാണ് ലിനിക്കും നിപ ബാധിച്ചത്. മെയ് 21-ന് കോഴിക്കോട് ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍വെച്ചായിരുന്നു മരണം.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ലിനിയുടെ മക്കളായ റിതുലിനും സിദ്ധാര്‍ത്ഥിനും ഒരു അമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷമുണ്ട്. കേരളത്തിന്റെ അഭിമാനഭാജനമായ ലിനി വിട്ടുപിരിഞ്ഞതിന് ശേഷം സജീഷും മക്കളും എല്ലാവരുടെയും മനസില്‍ വേദനിക്കുന്നൊരോര്‍മയാണ്. ലിനിയുടെ മക്കളെ പ്രയാസങ്ങളറിയാതെ വളര്‍ത്തുന്നതില്‍ ലിനിയുടെ അമ്മയും കുടുംബാംഗങ്ങളും സജീഷും ശ്രദ്ധാലുക്കളായിരുന്നു.

റിതുലിനും, സിദ്ധാര്‍ത്ഥിനും അമ്മയായി പ്രതിഭയും ചേച്ചിയായി ദേവപ്രിയയും എത്തുന്നത് മക്കളുടെ മനസ്സിന് സന്തോഷം നല്‍കുന്ന കാര്യമായിരിക്കും. ഈ കുടുംബത്തിന് എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

 

Keywords:  Shailaja Teacher Greets Lini's Husband getting Married, Kannur, Facebook Post, Shailaja Teacher, Marriage, Kerala, News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia