പാലക്കാട്ടെ ജനങ്ങളോട് നന്ദി പറയുന്നു. നന്ദി വാക്കുകളിൽ ഒതുങ്ങില്ല. പ്രവർത്തനങ്ങളിലൂടെ തെളിയിക്കും: പ്രതികരണവുമായി ശാഫി പറമ്പിൽ

 


പാലക്കാട്: (www.kvartha.com 02.05.2021) ശക്തമായ പോരാട്ടം നടന്ന പാലക്കാട് ശാഫി പറമ്പിൽ വിജയിച്ചു. 3840 വോടിനാണ് ശാഫിയുടെ വിജയം. ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരനാണ് രണ്ടാം സ്ഥാനത്ത്.

മാധ്യമ സുഹൃത്തുക്കളും മറ്റുമായി പ്രതികൂലമാണെന്ന് പറഞ്ഞെങ്കിലും സ്ഥിതി മെല്ലെ മാറിമറിഞ്ഞു ഐക്യജനാധിപത്യമുന്നണി വിജയിച്ചിരിക്കുന്നു. പാലക്കാട്ടെ ജനങ്ങളോട് നന്ദി പറയുന്നു. നന്ദി വാക്കുകളിൽ ഒതുങ്ങില്ല. പ്രവർത്തനങ്ങളിലൂടെ തെളിയിക്കുമെന്ന് ശാഫി പറമ്പിൽ പറഞ്ഞു.

പാലക്കാട്ടെ ജനങ്ങളോട് നന്ദി പറയുന്നു. നന്ദി വാക്കുകളിൽ ഒതുങ്ങില്ല. പ്രവർത്തനങ്ങളിലൂടെ തെളിയിക്കും: പ്രതികരണവുമായി ശാഫി പറമ്പിൽ

3863ന്റെ ഭൂരിപക്ഷം മൂപ്പതിനായിരത്തിന്റെ പ്രാധാന്യത്തോടെ കാണുന്നു. പാലക്കാടിന്റെ വികസനത്തിന്റെയും പുരോഗമനത്തിന്റെയും കാര്യത്തിൽ രാഷ്ട്രീയം കലർത്തുന്ന ആളല്ല. ഫലം ഏതാണ്ട് ഉറപ്പായ സമയത്ത് എതിർ സ്ഥാനാർഥികളായ ഇ ശ്രീധരനെയും സിപി പ്രമോദിനെയും വിളിച്ചു. അവരുടെ പിന്തുണയുണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ അതീതമായി നൽകാമെന്ന് അവരും ഉറപ്പുനൽകിയിട്ടുണ്ട്. ചേർത്തുനിർത്തിയ പാലക്കാട്ടെ ജനങ്ങളോട് നന്ദി പറയാൻ വാക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു.

Keywords:  News, Assembly-Election-2021, Palakkad, Kerala, State, Politics, Shafi Parampil MLA about his victory in Palakkad.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia