Vadakara | വടകരയിൽ ആരു ജയിച്ചാലും ഉപതിരഞ്ഞെടുപ്പ് ഉറപ്പായി; എംഎൽഎമാർ തമ്മിലുള്ള പോര് പൊടി പാറും
Mar 9, 2024, 12:44 IST
/ നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) രണ്ടു നിയമസഭാകക്ഷി സാമാജികർ തമ്മിലുള്ള പോരാട്ടമാണ് വടകരയിൽ ഇനി നടക്കുക. രണ്ടു പേരിൽ ആരു ജയിച്ചാലും ഉപതിരഞ്ഞെടുപ്പ് ഉറപ്പാണ്. അതു പാലക്കാടാണോ മട്ടന്നൂരിലാണോയെന്ന വടകരക്കാർ തീരുമാനിക്കും. രണ്ട് എംഎൽഎമാര്‍ തമ്മിലുളള പോരാട്ടമാണ് വടകരയെ കാത്തിരിക്കുന്നത്. മൂന്ന് തവണ തുടർച്ചയായി ജയിപ്പിച്ച പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് ശാഫി പറമ്പിൽ വടകര ലോക്സഭാ മണ്ഡലത്തിലേക്ക് മാറിയാണ് പോരാട്ടത്തിനിറങ്ങുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശാഫിയുടെ വിജയം 3859 വോടുകൾക്കായിരുന്നു. ശാഫി വിജയിക്കുകയും പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരികയും ചെയ്താൽ മണ്ഡലം നിലനിർത്താനാകുമെന്ന് കോൺഗ്രസിന് ഉറപ്പു പറയാനാവാത്ത അവസ്ഥയാണെന്ന് തെളിയിക്കുന്നതാണ് കണക്കുകൾ. 2016 ലെ ശാഫിയുടെ 17483 വോടുകളുടെ ഭൂരിപക്ഷം ആണ് കഴിഞ്ഞ തവണ ഇ ശ്രീധരനോടുളള മത്സരത്തിൽ
കുത്തനെ ഇടിഞ്ഞത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാൽ അത് യുഡിഎഫിന്റെ അഗ്നിപരീക്ഷയാകും.
എല്ലാ കാലത്തും ഇടതുപക്ഷത്തിന്റെ അടിയുറച്ച കോട്ടയായ മട്ടന്നൂരിൽ കെ കെ ശൈലജയ്ക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷം 60,963 വോടുകളുടേതാണ്. ഇത്തവണ വടകര ലോക്സഭാ മണ്ഡലത്തിൽ ശൈലജ വിജയിച്ചാൽ മട്ടന്നൂരിൽ ഉപതിരഞ്ഞെടുപ്പുണ്ടാകും. അങ്ങനെ വന്നാൽ പാർടിക്ക് ഒട്ടും ആശങ്ക വേണ്ടാത്ത മണ്ഡലമാണ് മട്ടന്നൂർ എന്ന ആത്മവിശ്വാസത്തിലാണ് സിപിഎം.
അതുകൊണ്ടുതന്നെ വടകര പാർലമെൻ്റ് മണ്ഡലത്തിലെ ജനവിധി സംസ്ഥാന രാഷ്ട്രീയത്തെയും ബാധിച്ചേക്കും. വടകരയിൽ ഉറച്ച വിജയപ്രതീക്ഷയാണ് എൽഡിഎഫിനുള്ളത്. കെ കെ ശൈലജ ടീച്ചർ ഒന്നാം ഘട്ട തിരഞ്ഞടുപ്പ് പ്രചാരണം പൂർത്തിയാക്കിയിട്ടുണ്ട്. യുഡിഎഫിനായി ശാഫി പറമ്പിൽ അടുത്ത ദിവസം തന്നെ മണ്ഡലത്തിൽ എത്തും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.