Shafi Parambil | തന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ശാഫി പറമ്പില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (KVARTHA) തന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശാഫി പറമ്പില്‍ മുന്നറിയിപ്പ് നല്‍കി. തലശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിഹത്യ നടത്തിയിട്ട് തനിക്ക് ജയിക്കേണ്ട. ഉള്ളത് പറഞ്ഞ് ജയിച്ചാല്‍ മതിയെന്നും ശാഫി പറഞ്ഞു. എവിടെയാണ് താന്‍ മോശപ്പെട്ട വാക്കുകള്‍ ഉപയോഗിച്ചതെന്നും എവിടെയാണ് വ്യക്തിഹത്യ നടത്തി തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുള്ളതെന്നും ശാഫി ചോദിച്ചു.
Aster mims 04/11/2022


Shafi Parambil | തന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ശാഫി പറമ്പില്‍

വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കില്ല. ആരെയെങ്കിലും ആക്ഷേപിച്ച് കൊണ്ട് വളര്‍ന്നുവന്ന ആളല്ല താന്‍. ആര്‍ക്കെതിരെയും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചിട്ടില്ല. മാന്യതക്ക് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല

15 വര്‍ഷമായി നവമാധ്യമത്തില്‍ ഇടപെടുന്ന ഒരാളാണ്. വ്യക്തിഹത്യ നടത്തുന്ന ശീലമില്ലെന്നും ഫേസ്ബുക് പേജ് ആര്‍ക്കും പരിശോധിക്കാമെന്നും ശാഫി പറഞ്ഞു.

Keywords: Shafi Parambil to take legal action against false propaganda, Kannur, News, Shafi Parambil, Legal Action, False Propaganda, Politics, Media, Allegation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia