Criticized | കേന്ദ്രത്തിലെ നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയാണ് പിണറായി വിജയന്‍ സര്‍കാര്‍; താടിയില്ല, ഹിന്ദി സംസാരിക്കില്ല, കോട്ടിടില്ല എന്നീ വ്യത്യാസങ്ങള്‍ മാത്രം; പരിഹാസവുമായി ശാഫി പറമ്പില്‍ എംഎല്‍എ
Feb 27, 2023, 12:14 IST
തിരുവനന്തപുരം: (www.kvartha.com) നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ശാഫി പറമ്പില്‍ എംഎല്‍എ. കേന്ദ്രത്തിലെ നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയാണ് ഇവിടെ പിണറായി വിജയന്‍ സര്‍കാരെന്ന് പറഞ്ഞ ശാഫി താടിയില്ല, ഹിന്ദി സംസാരിക്കില്ല, കോട്ടിടില്ല എന്നീ വ്യത്യാസങ്ങള്‍ മാത്രമാണ് ഇരുവരും തമ്മിലുള്ളതെന്നും പരിഹസിച്ചു.
കെ റെയിലിനെതിരായും നികുതി ഭീകരതയ്ക്ക് എതിരായും സമരം ചെയ്യുമ്പോള്‍ ഇവിടെ കേള്‍ക്കുന്ന വാക്കുകളോ... തെക്കുവടക്ക് വിവരദോഷികള്‍, തെക്കുവടക്ക് വികസന വിരോധികള്‍, തീവ്രവാദികള്‍, കേരള വികസന വിരുദ്ധര്‍... ചുരുക്കത്തില്‍ നരേന്ദ്ര മോദി സര്‍കാരിന്റെ മലയാള പരിഭാഷയായി പിണറായി വിജയന്‍ സര്‍കാര്‍ മാറി എന്നതിന് ഇതില്‍ കൂടുതല്‍ എന്തു തെളിവാണു വേണ്ടത്? എന്തിനാണ് സമരങ്ങളോട് ഇത്ര അസഹിഷ്ണുത? താടിയില്ലെന്നതും ഹിന്ദി പറയില്ലെന്നതും കോട്ടിട്ടിട്ടില്ലെന്നതും മാത്രമാകരുത് ഇരുവരും തമ്മിലുള്ള വ്യത്യാസം' എന്നും ശാഫി പരിഹസിച്ചു.
നികുതി വര്‍ധനയ്‌ക്കെതിരെ എറണാകുളത്ത് യൂത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ചിനെ തുടര്‍ന്ന് എംഎല്‍എ അടക്കമുള്ള നേതാക്കളെ പൊലീസ് ക്രൂരമായി ആക്രമിച്ചതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ചയിലാണ് സര്‍കാരിനും മുഖ്യമന്ത്രിക്കും നേരെയുള്ള ശാഫിയുടെ പരിഹാസം.
കരിങ്കൊടി വീശുന്നതിനെ ന്യായീകരിച്ച് മുന്‍പ് പാര്‍ടി സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ നടത്തിയ പ്രസ്താവന അതേപടി ആവര്‍ത്തിച്ചായിരുന്നു ശാഫിയുടെ പ്രസംഗം തുടങ്ങിയത് തന്നെ. 'കരിങ്കൊടി കാണിക്കാന്‍ പോകുന്നവരുടെ കയ്യില്‍ മുഖ്യമന്ത്രിക്കു നേരെ വീശാനുള്ള കറുത്ത തുണി മാത്രമേയുള്ളൂ. ആ തുണിക്കു പകരം തന്റെ ഷര്‍ട് ഊരി വീശിയെന്നാണ് പറയുന്നത്. അത് ക്രിമിനല്‍ കുറ്റമാണോ? കരിങ്കൊടി ഇനിയും കാട്ടും കേട്ടോ. ഇത് എന്റെ വാക്കുകളല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍പ് പാര്‍ടി സെക്രടറിയായിരുന്ന കാലത്ത് പറഞ്ഞതാണ് എന്നും ശാഫി പറഞ്ഞു.
സിപിഎം പ്രതിപക്ഷത്തിരിക്കുമ്പോള്‍ കരിങ്കൊടി വീശുന്നത് പ്രശ്‌നമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാ സമരങ്ങളോടും സിപിഎമിനു പുച്ഛമാണ്. ജനാധിപത്യ രീതിയില്‍ നടത്തുന്ന സമരങ്ങളെ ഇന്നു പുച്ഛിക്കുന്നവര്‍, മുന്‍പ് അവര്‍ നടത്തിയ സമരങ്ങളെ റദ്ദ് ചെയ്യുകയാണ്. യുവജന സംഘടനാ പ്രവര്‍ത്തകരെന്ന് പറയുന്നവര്‍ അല്‍പം ആത്മനിന്ദയോടെ വേണം ഈ നിലപാടുകള്‍ക്ക് കയ്യടിക്കാനെന്നും ശാഫി പറഞ്ഞു.
സ്പീകറുടെ കസേര വലിച്ചെറിഞ്ഞവരെ മന്ത്രിമാരാക്കിയവരാണ് ഈ സര്‍കാരിനെ നയിക്കുന്നതെന്നും ശാഫി ചൂണ്ടിക്കാട്ടി. സിപിഎം ക്രിമിനലായ ആകാശ് തില്ലങ്കേരി പുറത്ത് പാട്ടുംപാടി നടക്കുമ്പോള്‍ യൂത് ലീഗ് നേതാവ് പികെ ഫിറോസിനെ ജയിലില്‍ അടയ്ക്കാനാണ് സര്‍കാര്‍ വ്യഗ്രത കാണിക്കുന്നതെന്നും ശാഫി പറമ്പില്‍ വിമര്‍ശിച്ചു.
Keywords: Shafi Parambil MLA Criticized CM Pinarayi Vijayan In Kerala Assembly, Thiruvananthapuram, News, Politics, Assembly, Criticism, Pinarayi-Vijayan, Chief Minister, Kerala.
ആന്തോളന്‍ ജീവികള്‍, അര്‍ബന്‍ നക്‌സലുകള്‍, മാവോയിസ്റ്റുകള്‍, തുക്കടേ തുക്കടേ ഗാങ്.. ഇതൊക്കെ കേന്ദ്രത്തില്‍നിന്ന്, നരേന്ദ്ര മോദിയില്‍നിന്ന്, ഫാഷിസ്റ്റുകളില്‍നിന്ന്, സംഘപരിവാറില്‍നിന്ന് നമ്മള്‍ കേള്‍ക്കുന്ന വാക്കുകളാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.