Complaint | കെകെ ശൈലജയ്ക്കും എംവി ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ശാഫി പറമ്പില്‍; ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യം

 


കോഴിക്കോട്: (KVARTHA) വടകര ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജയ്ക്കും സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി യുഡിഎഫ് സ്ഥാനാര്‍ഥി ശാഫി പറമ്പില്‍. വ്യാജ വീഡിയോയുടെ പേരില്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നതായും ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, ശാഫി പറമ്പിലിനെതിരെ സൈബര്‍ ആക്രമണം നടത്തിയ സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം ലോകല്‍ കമിറ്റി അംഗവും ഡി വൈ എഫ് ഐ മുന്‍ സംസ്ഥാന കമിറ്റി അംഗവുമായ പികെ അജീഷിനെതിരെയും മറ്റൊരാള്‍ക്കെതിരെയുമാണു കേസെടുത്തിരിക്കുന്നത്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Complaint | കെകെ ശൈലജയ്ക്കും എംവി ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ശാഫി പറമ്പില്‍; ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യം

ശാഫി പറമ്പിലിനെതിരെയും മുസ്ലിം സമുദായത്തിനെതിരെയും അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാണു പരാതി. ഫേസ് ബുകിലെ കുറിപ്പാണ് കേസിന് ആധാരമായത്. കെകെ ശൈലജയെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ശാഫി പറമ്പിലിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ശാഫി പറമ്പിലിനെതിരെ സൈബര്‍ ആക്രമണം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പരാതി നല്‍കിയത്. ശൈലജയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയതിനു അഞ്ചോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Keywords: Shafi Parambil filed a complaint against KK Shailaja and MV Govindan to the DGP, Kozhikode, News, Complaint, Politics, Candidates, Shafi Parambil, UDF, LDF, DGP, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia