Shafi Parambil | ഷോ മാത്രം, പ്രവര്‍ത്തനമില്ല, രാഷ്ട്രീയം പറയാതെ ഫുട്‌ബോള്‍ കളിച്ചു നടക്കുന്നു; യൂത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനം; രാജിവെക്കാമെന്ന് ശാഫി പറമ്പില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) യൂത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ശാഫി പറമ്പിലിനെതിരെ സംസ്ഥാന കമിറ്റിയില്‍ രൂക്ഷവിമര്‍ശനം. ശാഫിയുടേതു വെറും ഷോ മാത്രമാണെന്നും പ്രവര്‍ത്തനമില്ലെന്നുമാണ് അംഗങ്ങളുടെ ആരോപണം.

രാഷ്ട്രീയം പറയാതെ ഫുട്‌ബോള്‍ കളിച്ചു നടക്കുകയാണെന്നും ജനകീയ വിഷയങ്ങളില്‍ നിലപാട് എടുക്കാറില്ലെന്നുമുള്ള വിമര്‍ശനം പ്രധാനമായും ഉയര്‍ന്നുവെന്നും റിപോര്‍ടുണ്ട്. എ ഗ്രൂപും സുധാകര വിഭാഗവുമാണു ശാഫിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയത്.
Aster mims 04/11/2022

Shafi Parambil | ഷോ മാത്രം, പ്രവര്‍ത്തനമില്ല, രാഷ്ട്രീയം പറയാതെ ഫുട്‌ബോള്‍ കളിച്ചു നടക്കുന്നു; യൂത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനം; രാജിവെക്കാമെന്ന് ശാഫി പറമ്പില്‍

എന്നാല്‍ യൂത് കോണ്‍ഗ്രസ് സംസ്ഥാന കമിറ്റിയില്‍ വിമര്‍ശനം ഉണ്ടായിട്ടില്ലെന്ന പ്രതികരണവുമായി ശാഫി രംഗത്തെത്തി. 'കമിറ്റിയിലെ പോരായ്മകള്‍ ചര്‍ചയായിട്ടുണ്ട്. യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ ആരും മൂക്കുകയര്‍ ഇട്ടിട്ടില്ല. അധ്യക്ഷ സ്ഥാനം ഒഴിയാന്‍ ഞാന്‍ തയാറാണ്. ഇനി മുന്നോട്ട് പോകാനാകില്ല. യൂത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി കഴിഞ്ഞു. അടുത്ത ടേമില്‍ ചുമതലയില്‍ ഉണ്ടാവില്ല' എന്നും ശാഫി വ്യക്തമാക്കി.

സംഘടനാപരമായ വീഴ്ചകളില്‍ നടന്ന ചര്‍ചകളിലാണു ശാഫിക്കെതിരെ വിമര്‍ശനമുണ്ടായതെന്നാണ് റിപോര്‍ട്. കേന്ദ്ര, സംസ്ഥാന സര്‍കാരുകള്‍ക്കെതിരെ വലിയ ആരോപണങ്ങളുയര്‍ന്ന ഘട്ടത്തിലും സംഘടന നിര്‍ജീവമായിരുന്നു എന്നായിരുന്നു ആരോപണം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ യൂത് കോണ്‍ഗ്രസിന്റെ സംഘടനാ വിഷയങ്ങളില്‍ നേരിട്ട് ഇടപെടുന്നുവെന്ന വിമര്‍ശനം ശാഫിയും യോഗത്തില്‍ ഉന്നയിച്ചു.

Keywords: Shafi Parambil comments on criticism against him in Youth Congress state committee,  Kochi, News, Politics, Criticism, Youth Congress, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia