College Election | കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മേധാവിത്വം

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ഇത്തവണയും എസ്എഫ്‌ഐക്ക് മേധാവിത്വം. തെരഞ്ഞെടുപ്പ് നടന്ന 44 കോളജ് യൂനിയനുകളില്‍ 35ലും എസ്എഫ്‌ഐ വിജയിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. 49 യൂനിവേഴ്സിറ്റി യൂനിയന്‍ കൗണ്‍സിലര്‍മാരെ കണ്ണൂര്‍ ജില്ലയില്‍ നിന്നും മാത്രം വിജയിപ്പിക്കാനായി. ദേവമാതാ പൈസക്കരി കോളജ് ഭരണം നാലുവര്‍ഷത്തിന് ശേഷം കെ എസ് യുവില്‍ നിന്നും പിടിച്ചെടുത്തു.
            
College Election | കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മേധാവിത്വം

തലശേരി ഗവ. ബ്രണന്‍ കോളജ്, പയ്യന്നൂര്‍ കോളജ്, കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളജ്, മട്ടന്നൂര്‍ കോളജ്, മാങ്ങാട്ട്പറമ്പ ക്യാംപസ്, പെരിങ്ങോം ഗവ. കോളജ് എന്നിവിടങ്ങളില്‍ സമ്പൂര്‍ണ ആധിപത്യം നിലനിര്‍ത്തി. നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തിയായ ഘട്ടത്തില്‍ തന്നെ ജില്ലയില്‍ പെരിങ്ങോം ഗുരുദേവ കോളജ്, പയ്യന്നൂര്‍ നെസ്റ്റ് കോളജ്, മൊറാഴ കോപറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, ഐ എച് ആര്‍ ഡി പട്ടുവം, കാഞ്ഞിരങ്ങാട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, എ എം എസ് ടി ഇകെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, ശ്രീകണ്ഠാപുരം എസ് ഇ സ്, ഇരിട്ടി ഐ എച് ആര്‍ ഡി, കൂത്തുപറമ്പ് എംഇസി കോളജ്, ചൊക്ലി ഗവ. കോളജ്,പിണറായി ഐഎച്ആര്‍ഡി, പുറക്കണം ഐഎച്ആര്‍ഡി. പാലയാട് ലീഗല്‍ സ്റ്റഡീസ്, മയ്യില്‍ ഐടിഎം, കിരണ്‍ പെരിങ്ങോം, സ്വാമി ആനന്ദതീര്‍ത്ഥ ക്യാംപസ്, ഐ എച് ആര്‍ ഡി നെരുവമ്പ്രം തുടങ്ങി 22 കോളജുകളില്‍ എസ്എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി ജില്ലാകമിറ്റി അറിയിച്ചു.

എന്നാല്‍ തളിപ്പറമ്പ സര്‍ സയ്യിദ് കോളജ്, സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്, സിബ്ഗ ഇരിക്കൂര്‍, എം എം നോളഡ്ജ്, കോണ്‍കോര്‍ഡ് മുട്ടന്നൂര്‍, നെഹര്‍ കണ്ണൂര്‍, എന്‍ എ എം കല്ലിക്കണ്ടി, വിറാസ് വിളയാന്‍കോട്, ദാറുല്‍ ഇര്‍ശാദ് പാറാല്‍, കേയി സാഹിബ് ട്രെയിനിങ് കോളജ്, ഐഡിയല്‍ ഉളിയില്‍, എംഇസിഎഫ് പെരിങ്ങത്തൂര്‍ എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റുകളിലും വിജയിച്ചു ഭരണം പിടിച്ചെടുത്തതായി കെ എസ് യു - എംഎസ്എഫ് നേതാക്കള്‍ അവകാശപ്പെട്ടു. എംജി കോളേജ് ഇരിട്ടി, ഡീപോള്‍ എടത്തൊട്ടി, ഡോണ്‍ബോസ്‌കോ തുടങ്ങി കോളജുകളില്‍ എംഎസ്എഫ് -കെ എസ് യു മുന്നണിയായാണ് മത്സരിച്ചത്. പള്ളിക്കുന്ന് കൃഷ്ണമേനോന്‍ വനിതാ കോളജില്‍ നാല് സീറ്റുകളില്‍ എംഎസ്എഫ് (മൂന്ന്) -കെ എസ് യു (ഒന്ന്) സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കണ്ണൂര്‍ ജില്ലയില്‍ മാത്രം ഇരുപതിലധികം യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ വിജയിപ്പിക്കാന്‍ എം എസ് എഫിന് കഴിഞ്ഞുവെന്ന് ജില്ലാനേതാക്കളായ നസീര്‍ പുറത്തീല്‍, ഒ.കെ ജാസിര്‍ എന്നിവര്‍ അറിയിച്ചു.

Keywords:  Latest-News, Kerala, Kannur, Top-Headlines, University, SFI, Politics, College, Students, Election, Kannur University, SFI won most colleges under Kannur University.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia