Accidental Death | വാഹനാപകടത്തില്‍ എസ് എഫ് ഐ വനിതാ നേതാവിന് ദാരുണാന്ത്യം
Jul 8, 2024, 22:32 IST
ADVERTISEMENT
ഡി വൈ എഫ് ഐ നെടുവത്തൂര്‍ ബ്ലോക് എക്സിക്യൂടീവ് അംഗമാണ്
കൊല്ലം: (KVARTHA) വാഹനാപകടത്തില്‍ എസ് എഫ് ഐ വനിതാ നേതാവിന് ദാരുണാന്ത്യം. കൊട്ടാരക്കര കോട്ടാത്തലയില്‍ നടന്ന വാഹനാപകടത്തില്‍ എസ് എഫ് ഐ നേതാവ് അനഘ പ്രകാശ് (25) ആണ് മരിച്ചത്. അനഘ ഓടിച്ചിരുന്ന സ്‌കൂടര്‍ ബസിന് പിന്നിലിടിച്ചാണ് അപകടം സംഭവിച്ചത്. വെണ്ടാര്‍ വിദ്യാധിരാജ ബി എഡ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്. നെടുവത്തൂര്‍ സ്വദേശികളായ പ്രവാസി മലയാളി പ്രകാശന്‍ -സുജ ദമ്പതികളുടെ ഏക മകളാണ് അനഘ.
മരണത്തില്‍ എസ് എഫ് ഐ അനുശോചനം രേഖപ്പെടുത്തി. എസ് എഫ് ഐ കൊല്ലം ജില്ലാ കമിറ്റി അംഗവും ഡി വൈ എഫ് ഐ നെടുവത്തൂര്‍ ബ്ലോക് എക്സിക്യൂടീവ് അംഗവുമാണ് മരിച്ച അനഘ പ്രകാശ്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
