SWISS-TOWER 24/07/2023

തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്‌ഐ- കെ എസ് യു സംഘര്‍ഷം; വനിതാ നേതാവിനെ വളഞ്ഞിട്ടു തല്ലിയതായി ആരോപണം, 3 പേര്‍ക്ക് പരിക്ക്, ദൃശ്യങ്ങള്‍ പുറത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

 
തിരുവനന്തപുരം: (www.kvartha.com 16.03.2022) തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്‌ഐ- കെ എസ് യു സംഘര്‍ഷം. യൂനിയന്‍ ഉദ്ഘാടനത്തിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രാത്രി എട്ട് മണിയോടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. 

കെ എസ് യു യൂനിറ്റ് പ്രസിഡന്റും വനിതാ നേതാവുമായ സഫ്ന, കെ എസ് യു പ്രവര്‍ത്തകരായ മിഥുന്‍, ആശിഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഫ്‌നയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചതായി ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Aster mims 04/11/2022

തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്‌ഐ- കെ എസ് യു സംഘര്‍ഷം; വനിതാ നേതാവിനെ വളഞ്ഞിട്ടു തല്ലിയതായി ആരോപണം, 3 പേര്‍ക്ക് പരിക്ക്, ദൃശ്യങ്ങള്‍ പുറത്ത്


കോളജ് യൂനിയന്‍ ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയ കെ എസ് യു പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയതതെന്ന് കെ എസ് യു ആരോപിച്ചു. കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് കെ എസ് യു സ്ഥാനാര്‍ഥി വിജയിച്ചിരുന്നു. ഇതിനെ ചൊല്ലിയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ചതെന്ന് കെ എസ് യു നേതാക്കള്‍ പറയുന്നു. 

സംഭവത്തില്‍ കെ എസ് യുവിന്റെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. വിഷയത്തില്‍ പ്രതികരിച്ച് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് രംഗത്തെത്തി. കലാലയങ്ങളിലാകെ വീണ്ടും എസ്എഫ്ഐ ക്രിമിനല്‍ സംഘം അക്രമം അഴിച്ചുവിടുകയാണെന്ന് അഭിജിത്ത് ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.

 

Keywords:  News, Kerala, State, Thiruvananthapuram, College, SFI, KSU, Politics, Political Party, Case, Complaint, Injured, Social Media, Facebook, SFI-KSU Conflit in Thiruvananthapuram law college
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia