SWISS-TOWER 24/07/2023

എസ്.എഫ്.ഐ, കെ.എസ്.യു ഏറ്റുമുട്ടല്‍; തൊടുപുഴയില്‍ സംഘര്‍ഷാവസ്ഥ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൊടുപുഴ: (www.kvartha.com 17/07/2015) നഗരത്തെ സംഘര്‍ഷഭരിതമാക്കി തൊടുപുഴയില്‍ എസ്.എഫ്.ഐ കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലും കല്ലേറും. ചെറിയ ഒരിടവേളക്ക് ശേഷം ആരംഭിച്ച സംഘര്‍ഷത്തില്‍ വ്യാഴാഴ്ച നഗരത്തില്‍ മൂന്നിടത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായി. ബുധനാഴ്ച തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ വച്ചുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി നാലുവരി പാതയില്‍ ഡിവൈഎഫ്‌ഐ നേതൃത്വം നല്‍കുന്ന ക്ലബിനു നേരെയും ആക്രമണമുണ്ടായി.

ആക്രമണത്തില്‍ പ്രതിഷേധിച്ചു നഗരത്തിലൂടെ പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐ - എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെ ഗാന്ധിസ്‌ക്വയറിലെ കോണ്‍ഗ്രസ് ഓഫീസില്‍നിന്നു സോഡാ കുപ്പിയേറുണ്ടായി. സോഡാ കുപ്പി പൊട്ടി ചില്ലു തെറിച്ചു ബസ് യാത്രക്കാരുടെ ദേഹത്തു വീണു. രാത്രി വൈകിയും നഗരത്തില്‍ സംഘര്‍ഷാവസ്ഥ തുടര്‍ന്നു. സംഭവത്തെ തുടര്‍ന്നു മുദ്രാവാക്യങ്ങളുമായി റോഡില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചതോടെ മണിക്കുറുകളോളം നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു.

ബുധനാഴ്ച രാത്രി താലൂക്ക് ആശുപത്രി പരിസരത്തുനിന്നാണ് സംഘട്ടന പരമ്പരയുടെ തുടക്കം. മൂലമറ്റം സെന്റ് ജോസഫ്‌സ് കോളജിലെ വിദ്യാര്‍ത്ഥികളും ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പരുക്കേറ്റ ഏതാനും പേരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരെ സന്ദര്‍ശിക്കാന്‍ രാത്രി ആശുപത്രിയില്‍ എത്തിയ സെന്റ് ജോസഫ്‌സ് കോളജ് യൂണിയന്‍ ചെയര്‍മാന്‍ ജിജു കെ. ജോസ്, അഭിലാഷ് എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് കെഎസ്‌യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു.

 ഈ സമയം പോലീസുകാര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നെങ്കിലും സംഘര്‍ഷം തടയാനായില്ല. സംഘര്‍ഷാവസ്ഥയറിഞ്ഞ് കൂടുതല്‍ പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. സംഭവത്തില്‍ എസ.്എഫ്.ഐ പ്രവര്‍ത്തകരെ പ്രതിയാക്കി പോലീസ് കേസ് എടുക്കുകയും ചെയ്തു. ജിജു കെ.ജോസിനെയും മറ്റും മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ നഗരത്തിലെ രണ്ട് കേന്ദ്രങ്ങളിലും മൂലമറ്റത്തും വച്ച് കെ.എസ്്.യു പ്രവര്‍ത്തകര്‍ ആക്രമിച്ചതാണ് വ്യാഴാഴ്ചത്തെ  സംഘട്ടനത്തിന് കാരണം.

 മങ്ങാട്ടുകവലയില്‍ വച്ച് ഒരാളെയും നാലുവരി പാതയില്‍ വടക്കുംമുറി ജംഗ്ക്ഷനു സമീപം രണ്ട് പേരെയും കെ.എസ്.യു പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു. നാലുവരിപാതയിലുള്ള ഡി.വൈ.എഫ്.ഐ നേതൃത്വത്തിലുള്ള ക്ലബിലും ഇവര്‍ ആക്രമണം നടത്തി. മൂലമറ്റം സെന്റ് ജോസഫ്‌സ് കോളജിനു സമീപം വച്ച് മറ്റൊരു എസ്എഫ്‌ഐ പ്രവര്‍ത്തകനേയും കെഎസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചു. താലൂക്ക് ആശുപത്രിയില്‍ കെ.എസ് .യു പ്രവര്‍ത്തകരെ ആക്രമിച്ചവരെയാണ് കഴിഞ്ഞദിവസം  തിരിച്ചടിച്ചതെന്ന് കെ.എസ്. യു നേതാക്കള്‍ പറയുന്നു. കെ.എസ്.യു അക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ എസ്എഫ്‌ഐ പ്രകടനത്തിനു നേരെയാണ്  വൈകിട്ട് കുപ്പിയേറുണ്ടായത്.

കോണ്‍ഗ്രസ് ഓഫീസിലുള്ള കെ.എസ്.യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാതെ പിന്‍വാങ്ങില്ലെന്ന പ്രഖ്യാപനവുമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. രാത്രി വൈകിയും നഗരത്തില്‍ സംഘര്‍ഷാവസ്ഥ തുടര്‍ന്നു.

എസ്.എഫ്.ഐ, കെ.എസ്.യു ഏറ്റുമുട്ടല്‍; തൊടുപുഴയില്‍ സംഘര്‍ഷാവസ്ഥ

Also Read:


Keywords:  Thodupuzha, Police, KSU, DYFI, Clash, hospital, Treatment, Case, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia