എസ്എഫ്‌ഐ കൊടിമരത്തില്‍ അടിവസ്ത്രം കെട്ടിയ സംഭവത്തില്‍ എംഎസ്എഫ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Nov 27, 2019, 10:38 IST
കണ്ണൂർ: (www.kvartha.com 27.11.2019) ശ്രീകണ്ഠപുരം ഗവ ഹൈസ്കൂളിൽ എസ്എഫ്ഐയുടെ കൊടിമരം തകർത്ത് അടിവസ്ത്രം കെട്ടിയ സംഭവത്തിൽ എംഎസ്എഫ് പ്രവർത്തകൻ അറസ്റ്റിൽ. സ്കൂൾ വിദ്യാർഥിയായ 19 കാരനെയാണ് എസ്ഐ എം.പി. ഷാജി ചൊവ്വാഴ്ച രാവിലെഅറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് സ്കൂൾ ഗേറ്റിന് സമീപം കോൺക്രീറ്റിൽ ഇരുമ്പ് പൈപ്പ് ഒരുക്കി കൊടിമരം സ്ഥാപിച്ചത്.
തിങ്കളാഴ്ച്ച രാവിലെ കൊടിമരം പിഴുതുമാറ്റി കമ്പ് കുത്തി അടിവസ്ത്രം കെട്ടിയ നിലയിൽ കണ്ടതിനെത്തുടർന്ന് എസ്എഫ്‌ഐ പ്രവർത്തകർ പോലീസിൽ പരാതി നൽകുകയായിരുന്നു. സ്കൂളിലെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ച രാത്രി ബൈക്കിലെത്തിയ വിദ്യാർത്ഥി കൊടിമരം തകർക്കുന്നതായി സിസിടിവി യിൽ വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ്. കേസിൽ ആകെ രണ്ട് പ്രതികളാണുള്ളത്. കൂട്ടുപ്രതിയായ വിദ്യാർഥിയെ പിടികൂടിയിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: SFI Flag post destroyed insident; MSF activist arrested in kannur, News, Kerala, Police, Arrested, MSF, SFI, school, Student, Case, Accused
തിങ്കളാഴ്ച്ച രാവിലെ കൊടിമരം പിഴുതുമാറ്റി കമ്പ് കുത്തി അടിവസ്ത്രം കെട്ടിയ നിലയിൽ കണ്ടതിനെത്തുടർന്ന് എസ്എഫ്‌ഐ പ്രവർത്തകർ പോലീസിൽ പരാതി നൽകുകയായിരുന്നു. സ്കൂളിലെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ച രാത്രി ബൈക്കിലെത്തിയ വിദ്യാർത്ഥി കൊടിമരം തകർക്കുന്നതായി സിസിടിവി യിൽ വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ്. കേസിൽ ആകെ രണ്ട് പ്രതികളാണുള്ളത്. കൂട്ടുപ്രതിയായ വിദ്യാർഥിയെ പിടികൂടിയിട്ടില്ല.
Keywords: SFI Flag post destroyed insident; MSF activist arrested in kannur, News, Kerala, Police, Arrested, MSF, SFI, school, Student, Case, Accused
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.